---
title: "#yash  | നടൻ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം"
english_title: "#dead #three #fans #went #up #tie #banner #actor #Yash's #birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175377/dead-three-fans-went-up-tie-banner-actor-yashs-birthday"
published_at: "2024-01-08T13:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ba7eb1c770_yash.jpg"
keywords: []
---

# #yash  | നടൻ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** ബെംഗളൂരു: പ്രശസ്ത കന്നട നടൻ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം . സംഭവത്തിൽ രണ്ട് പേർ കൂടി പരിക്കേറ്റ് ലക്ഷ്മേശ്വർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഹനുമന്ത് ഹരിജൻ , മുരളി നടുവിനാമണി , നവീൻ എന്നിവരാണ് മരിച്ചത്.

## Article Content

ബെംഗളൂരു: പ്രശസ്ത കന്നട നടൻ യാഷിന്‍റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം . സംഭവത്തിൽ രണ്ട് പേർ കൂടി പരിക്കേറ്റ് ലക്ഷ്മേശ്വർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഹനുമന്ത് ഹരിജൻ , മുരളി നടുവിനാമണി , നവീൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചരടില്‍ കെട്ടിയ ബാനര്‍ ഹൈ-ടെൻഷൻ വയർ പോകുന്നത് ശ്രദ്ധിക്കാതെ മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ബാനർ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചതോടെ മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഒപ്പം ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.

അഞ്ചുപേരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഷിരഹട്ടി എം.എൽ.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങൾ അന്വഷിച്ചു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കും എന്ന് എംഎല്‍എ അറിയിച്ചു. അതേ സമയം യാഷ് തന്റെ ജന്മദിനം ഇത്തവണ ആഘോഷിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ ആരാധകരെയും കാണില്ലെന്ന് അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/175377/dead-three-fans-went-up-tie-banner-actor-yashs-birthday)