---
title: " മമ്മൂട്ടി പറഞ്ഞത് കേട്ടാണ് താന്‍ ഞെട്ടിയത്; മനോജ് കുമാർ  "
english_title: "He was shocked to hear what Mammootty said about him; Manoj Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17528/he-was-shocked-to-hear-what-mammootty-said-about-him-manoj-kumar"
published_at: "2021-12-23T17:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c464bb0d50e_ .jpg"
keywords: []
---

#  മമ്മൂട്ടി പറഞ്ഞത് കേട്ടാണ് താന്‍ ഞെട്ടിയത്; മനോജ് കുമാർ  

> **Lead Summary:** നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്നവരാണ്. അടുത്തിടെ മനോജിന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി എന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു മനോജ് പറഞ്ഞത്.

## Article Content

നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്നവരാണ്. അടുത്തിടെ മനോജിന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി എന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പെട്ടെന്നുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നു മനോജ് പറഞ്ഞത്.

പിന്നീടിങ്ങോട്ട് വളരെ കുറച്ച് ദിവസം കൊണ്ട് രോഗാവസ്ഥ മാറി വരുന്നു എന്ന സന്തോഷമാണ് നടന്‍ പങ്കുവെച്ചത്. ഇപ്പോള്‍ തൊണ്ണൂറ് ശതമാനത്തോളം മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ വീഡിയോയില്‍ മനോജ് പറയുന്നത്.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മനോജും മകനും ഒരുമിച്ചെത്തിയാണ് സംസാരിച്ചത്. കഴിഞ്ഞ ദിവസം ഒരു സങ്കടവര്‍ത്തയും ഒരു സന്തോഷ വാര്‍ത്തയും തനിക്ക് ഉണ്ടായി എന്നും പറഞ്ഞാണ് മനോജ് സംസാരിച്ച് തുടങ്ങുന്നത്. എംഎല്‍എ പിടി തോമസിന്റെ മരണ വാര്‍ത്തയാണ് സങ്കടമുണ്ടാക്കിയത്. സന്തോഷ വാര്‍ത്ത തന്റെ രോഗവസ്ഥയെ കുറിച്ചാണെന്നും നടന്‍ വ്യക്തമാക്കി.

'സന്തോഷ വാര്‍ത്തയെന്ന് പറഞ്ഞാല്‍ എന്റെ ഈയൊരു അവസ്ഥ മാറിയിട്ടില്ല. തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട് ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാല്‍ എന്റെ മുഖം പഴയത് പോലെ ആവും എന്നതാണ്. നിങ്ങള്‍ ആദ്യം കണ്ട എന്റെ മുഖത്തില്‍ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

മിണ്ടുമ്പോള്‍ ചെറിയ പ്രശ്‌നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാല്‍ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോര്‍ത്തില്ല. കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സൗണ്ട് ടെസ്റ്റിങ്ങിനു പോയിരുന്നു. അതില്‍ സെലെക്ഷന്‍ കിട്ടി. സായിപ്പ് പച്ചക്കൊടി കാണിച്ചു എന്നൊരു സന്തോഷ വാര്‍ത്ത കൂടി താരം പറഞ്ഞിരുന്നു.

ഒരു ഇന്റര്‍നാഷണല്‍ മാര്‍വെല്‍ മൂവിക്ക് ഒരു പ്രധാന കഥാപാത്രത്തിന് മലയാള വേര്‍ഷന് ശബ്ദം നല്‍കാന്‍ ആണ്. സിനിമയുടെ പേര് പറയുന്നില്ല. ഡിസ്‌നിയുടെ ആള്‍ക്കാര്‍ ഓക്കെ പറയണം. അങ്ങനെ ഞാന്‍ സെലക്ഷനില്‍ പങ്കെടുത്തു.

ഇന്ന് ആ സന്തോഷ വാര്‍ത്ത പുറത്ത് വന്നു. ഇനി ആ കഥാപാത്രമായി എന്റെ ശബ്ദം വരികയാണ്. ഇത്രയും സങ്കടമൊക്കെ തന്നാലും സന്തോഷിപ്പിക്കാന്‍ വേണ്ടി വരുന്ന ലോട്ടറികളാണ് അതൊക്കെ. എല്ലാവരെക്കാളും സന്തോഷം തനിക്കാണെന്ന് മനോജിന്റെ മകന്‍ പറയുന്നു.

നിങ്ങളുടെ ഒക്കെ പ്രാര്‍ത്ഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് മുതലിങ്ങോട്ട് എന്റെയം ഭാര്യയുടെയും അവസ്ഥ കോള്‍ സെന്ററില്‍ എത്തിയത് പോലെയായിരുന്നു. എന്തോരം ആളുകലാണ് വിളിച്ചത്. കുറേ പേര്‍ മെസേജുകള്‍ അയച്ചു. ചിലര്‍ വിളിച്ചിട്ട് കരഞ്ഞു, ഒത്തിരി പേര്‍ പ്രാര്‍ഥിക്കുകയാണെന്നും അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപോയി.

നമ്മളോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്. ഇങ്ങനെയൊക്കെ വന്നതു കൊണ്ടാണല്ലോ ഇതൊക്കെ, ഈ സ്‌നേഹം ഒക്കെ തിരിച്ചറിയാന്‍ ആകുന്നത്. അതൊക്കെ വലിയ ഒരു കാര്യമാണ്, നിങ്ങള്‍ തരുന്ന പ്രര്‍ത്ഥനയാണ് ഞങ്ങളെ നിലനിര്‍ത്തി കൊണ്ട് പോവുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. ചിലര്‍ എന്നെ വിളിച്ചു കരയുകയാണ്.

ഓരോ ആളുകളുടെയും സ്‌നേഹം നമ്മള്‍ തിരിച്ചറിയുകയാണ്. സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ എനിക്ക് എന്റെ സഹോദരനെപോലെയാണ്. ഞങ്ങള്‍ പരസ്പരം എല്ലാം പങ്കിടുന്നവരാണ്. എന്റെ സന്തോഷവും സങ്കടവുമെല്ലാം ഞാന്‍ ആദിത്യനോട് പറയാറുണ്ട്. കലാരംഗത്തുള്ള എന്റെ അടുത്ത സുഹൃത്താണ്.

ഞങ്ങളുടെ ആത്മബന്ധം വളരെയധികം വേരൂന്നിയതാണ്. എന്റെ അവസ്ഥ ആദ്യം പറഞ്ഞത് ആദിത്യനോടാണ്. എന്റെ വീഡിയോ കണ്ടിട്ട് അദ്ദേഹം വിളിച്ചു. അത് കണ്ട് ഞാന്‍ കരഞ്ഞു പോയെന്ന് പറഞ്ഞു. ആ സ്‌നേഹം കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞതായി മനോജ് പറയുന്നു. ഒരുപാട് പേര്‍ എനിക്ക് വേണ്ടി പള്ളികളിലും അമ്പലങ്ങളിലും നേര്‍ച്ച നടത്തി പ്രാര്‍ത്ഥിച്ചിരുന്നവരുണ്ട്.

മമ്മുക്കയുടെ മെസേജ് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാന്‍ വിളിക്കുയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം മനോജ് വേഗം സുഖമാവട്ടേ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്.

തിരികെ മെസേജ് അയച്ചപ്പോള്‍ എന്നോട് ടെന്‍ഷനടിക്കേണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. അമ്മയുടെ മീറ്റിങ്ങിനു ചെന്നപ്പോള്‍ ബീനയോടും എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. സിനിമാ രംഗത്ത് നിന്നും ഒരുപാട് ആളുകള്‍ തന്നെ വിളിച്ചിരുന്നുവെന്നും മനോജ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17528/he-was-shocked-to-hear-what-mammootty-said-about-him-manoj-kumar)