---
title: "#Jayaram| അഞ്ച് മിനുറ്റ് മുണ്ടില്ലാതെ ആള്‍ക്കൂട്ടത്തിന് നടുവില്‍, ഒരു ചെക്കന്‍ അതും എടുത്ത് ഓടി; തുറന്ന് പറഞ്ഞ് ജയറാം"
english_title: "#middle #crowd #fiveminutes #chicken #took #ran #Jayaram #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175259/middle-crowd-fiveminutes-chicken-took-ran-jayaram-openup"
published_at: "2024-01-07T20:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659abfd305ce2_jayaram_1.jpg"
keywords: []
---

# #Jayaram| അഞ്ച് മിനുറ്റ് മുണ്ടില്ലാതെ ആള്‍ക്കൂട്ടത്തിന് നടുവില്‍, ഒരു ചെക്കന്‍ അതും എടുത്ത് ഓടി; തുറന്ന് പറഞ്ഞ് ജയറാം

> **Lead Summary:** മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. ഇന്നും ജയറാമിന്റെ സിനിമകള്‍ ടിവിയില്‍ വന്നാല്‍ കാണാന്‍ മലയാളികളുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് ജയറാം. നല്ല രസകരമായി കഥ പറയാന്‍ അറിയുന്ന താരം കൂടെയാണ് ജയറാം. ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തന്റെ മുണ്ട് അഴിഞ്ഞു പോയ കഥ പങ്കുവെക്കുകയാണ് ജയറാം.

## Article Content

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. ഇന്നും ജയറാമിന്റെ സിനിമകള്‍ ടിവിയില്‍ വന്നാല്‍ കാണാന്‍ മലയാളികളുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ് ജയറാം. നല്ല രസകരമായി കഥ പറയാന്‍ അറിയുന്ന താരം കൂടെയാണ് ജയറാം. ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് തന്റെ മുണ്ട് അഴിഞ്ഞു പോയ കഥ പങ്കുവെക്കുകയാണ് ജയറാം.

പുതിയ സിനിമയായ ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസ് തുറന്നത്.''ശരിക്കും നടന്നതാണ്. എന്റെ നാട്ടുകാരായ പെരുമ്പാവൂരുകാര്‍ക്കെല്ലാം അറിയാം. പത്രത്തില്‍ വരികയും ചെയ്തിരുന്നു.എന്റെ നാട്ടിലെ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് പോയതായിരുന്നു. സില്‍ക്ക് മുണ്ടായിരുന്നു ധരിച്ചിരുന്നത്. എന്റെ നാടായതിനാല്‍ എന്നെ കാണാന്‍ അവിടെയൊരു ജനസമുദ്രം തന്നെയുണ്ടായിരുന്നു.

അപ്പോള്‍ എന്റെ മനസില്‍ വന്നത്, എന്റെ നാട്ടുകാര്‍, എന്റെ കൂടെ പഠിച്ചവര്‍, എന്നെ അറിയുന്നവര്‍, അപ്പോള്‍ അവരുടെ മുന്നില്‍ ഞാന്‍ കാറില്‍ പോയി റ്റാറ്റ വീശി കാണിച്ച് ഇറങ്ങിയാല്‍ എങ്ങനെയാണ്' ജയറാം പറയുന്നു. വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഇറങ്ങി എല്ലാവര്‍ക്കും കൈ കൊടുത്ത് കൊടുത്ത് പോയി. പോണ വഴിക്ക് ഓരോരുത്തരായി മുണ്ടില്‍ ചവിട്ടി ചവിട്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ട കടയുടെ മുന്നിലെത്തുന്നത്.അവിടെ എത്തിയതും മുണ്ട് താഴേക്ക് പോയി.

ഏതോ ഒരു ചെക്കന്‍ അതും എടുത്ത് ഓടി. ഷര്‍ട്ടിന് ഇറക്കമുള്ളതിനാല്‍ രക്ഷപ്പെട്ടു.അന്ന് അവരോട് പറഞ്ഞപ്പോഴേക്കും ക്യാമറ ഓഫാക്കിയെന്നും ജയറാം പറയുന്നു. അഞ്ച് മിനുറ്റോളം മുണ്ടില്ലാതെ അവിടെ നിന്നു. അപ്പോഴേക്കും ആരോ പോയി ആ ചെക്കന്റെ കയ്യില്‍ നിന്നും ആ മുണ്ട് വാങ്ങി കൊണ്ടു വന്നു. ആരോ പറഞ്ഞു തുണിക്കടയല്ലേ ഒരു മുണ്ടെടുത്ത് കൊടുക്കെന്ന്. ഏയ് അത് പറ്റില്ല, ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെന്നാണ് കട ഉടമ പറഞ്ഞത്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഈ കഥയെന്നും അദ്ദേഹം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/175259/middle-crowd-fiveminutes-chicken-took-ran-jayaram-openup)