---
title: "#anusree | വിവാഹം ഉടൻ; കല്യാണ സങ്കൽപ്പം തുറന്ന് പറഞ്ഞ് നടി അനുശ്രീ"
english_title: "#marriage #soon #Actress #Anusree #opensup #concept #marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175123/marriage-soon-actress-anusree-opensup-concept-marriage"
published_at: "2024-01-07T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a2cf2442df_anu_1.jpg"
keywords: []
---

# #anusree | വിവാഹം ഉടൻ; കല്യാണ സങ്കൽപ്പം തുറന്ന് പറഞ്ഞ് നടി അനുശ്രീ

> **Lead Summary:** ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റതായൊരിടം സ്വന്തമാക്കിയ ആളാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രമായിരുന്നു അരങ്ങേറ്റം. ശേഷം പ്രേക്ഷക പീതി നേടിയ ഒത്തിരി സിനിമകളിൽ അനുശ്രീ നിറഞ്ഞാടി. പലപ്പോഴും താരത്തിന് നേരെ ഉയരുന്ന ചോദ്യമാണ് വിവാഹം. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അനുശ്രീ.

## Article Content

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റതായൊരിടം സ്വന്തമാക്കിയ ആളാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രമായിരുന്നു അരങ്ങേറ്റം. ശേഷം പ്രേക്ഷക പീതി നേടിയ ഒത്തിരി സിനിമകളിൽ അനുശ്രീ നിറഞ്ഞാടി. പലപ്പോഴും താരത്തിന് നേരെ ഉയരുന്ന ചോദ്യമാണ് വിവാഹം. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് അനുശ്രീ.

വിവാഹത്തിലേക്ക് ഒത്തിരി ദൂരം പോകാനുണ്ടെന്നും അതിന് പ്രാപ്തമായി എന്ന് തോന്നുമ്പോൾ കല്യാണം ഉണ്ടാകുമെന്നും അനുശ്രീ പറഞ്ഞു. വിവാഹം ചെറിയൊരു കാര്യമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല.എപ്പോഴാണോ വിവാഹത്തെ സീരിയസ് ആയി കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ ഉണ്ടാകുമാകും.

> ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല", എന്നാണ് അനുശ്രീ പറഞ്ഞത്. ഏതാനും നാളുകൾക്ക് മുൻപ് നടൻ ഉണ്ണി മുകുന്ദനെയും അനുശ്രീയെയും വച്ച് അഭ്യൂ​ഹങ്ങൾ പരന്നിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്നും പ്രചരണമുണ്ടായി. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പലപ്പോഴും ഇരുവരും വിവാഹം കഴിക്കണമെന്നും നല്ല ജോഡിയാണെന്നും പറഞ്ഞ് കമന്റുകൾ ഉണ്ടായിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/175123/marriage-soon-actress-anusree-opensup-concept-marriage)