'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ'  പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ്  പൃഥ്വിരാജ്‌. നടന്‍ എന്നതിലുപരി നല്ലൊരു സംവിധായകന്‍ ആകാനും താരത്തിനു സാധിച്ചിട്ടുണ്ട് . നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

'കരുതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം.'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.


പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിലുണ്ട്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.

അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌.


കോസ്‌റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ് ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ പൊഫ്ഫാക്റ്റ്യോ.'കോള്‍ഡ് കേസ്' എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം.


The title poster of the movie directed by newcomer Manu Warrier and starring Prithviraj has been released

Next TV

Related Stories
കിച്ചുവിന്റെ വെളിപ്പെടുത്തൽ രേണുവിന് 'ലോട്ടറി'; സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വൻ വർധന.

Apr 2, 2026 04:11 PM

കിച്ചുവിന്റെ വെളിപ്പെടുത്തൽ രേണുവിന് 'ലോട്ടറി'; സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വൻ വർധന.

കിച്ചുവിന്റെ വെളിപ്പെടുത്തൽ രേണുവിന് 'ലോട്ടറി'; സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ വൻ...

Read More >>

Apr 2, 2026 03:53 PM

"എന്നെ കല്യാണം കഴിക്കണം"; പുത്തൻ സാരിയുമായി നടിയുടെ വീട്ടിലെത്തി യുവാവിന്റെ പരാക്രമം.

"എന്നെ കല്യാണം കഴിക്കണം"; പുത്തൻ സാരിയുമായി നടിയുടെ വീട്ടിലെത്തി യുവാവിന്റെ...

Read More >>
'ഐസി ശക്തരുടെ കയ്യിലെ ഉപകരണമായി മാറുന്നു'; രഞ്ജിത്തിന്റെ അറസ്റ്റിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

Apr 2, 2026 03:35 PM

'ഐസി ശക്തരുടെ കയ്യിലെ ഉപകരണമായി മാറുന്നു'; രഞ്ജിത്തിന്റെ അറസ്റ്റിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

'ഐസി ശക്തരുടെ കയ്യിലെ ഉപകരണമായി മാറുന്നു'; രഞ്ജിത്തിന്റെ അറസ്റ്റിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി...

Read More >>
'അച്ഛന്റെ അവസാന ദൃശ്യങ്ങളാണിത്, ദയവായി നെഗറ്റീവ് കമന്റുകൾ ഇടരുത്'; അച്ഛന്റെ ഓർമ്മകളിൽ സിന്ധു കൃഷ്ണ

Apr 2, 2026 02:54 PM

'അച്ഛന്റെ അവസാന ദൃശ്യങ്ങളാണിത്, ദയവായി നെഗറ്റീവ് കമന്റുകൾ ഇടരുത്'; അച്ഛന്റെ ഓർമ്മകളിൽ സിന്ധു കൃഷ്ണ

'അച്ഛന്റെ അവസാന ദൃശ്യങ്ങളാണിത്, ദയവായി നെഗറ്റീവ് കമന്റുകൾ ഇടരുത്'; അച്ഛന്റെ ഓർമ്മകളിൽ സിന്ധു...

Read More >>
Top Stories