---
title: "ചക്കപ്പഴത്തിൽ ഇനി പൈങ്കിളിയായി ശ്രുതി ഇല്ല! കാരണം ഇതാണ് "
english_title: "Now another player is withdrawing from the series"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17504/now-another-player-is-withdrawing-from-the-series"
published_at: "2021-12-23T14:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c43f8c9e8f5_sruthi.jpg"
keywords: []
---

# ചക്കപ്പഴത്തിൽ ഇനി പൈങ്കിളിയായി ശ്രുതി ഇല്ല! കാരണം ഇതാണ് 

> **Lead Summary:** വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയ പരമ്പരയാണ് ചക്കപ്പഴം. സംസ്ഥാ ടെലിവിഷന്‍ പുരസ്‌കാരങ്ങളും പരമ്പരയുടെ ടീമിലേക്ക് എത്തിയിരുന്നു. ഒരു കൂട്ടുകുടുംബത്തിലെ തമാശകളും രസങ്ങളുമൊക്കെയാണ് പരമ്പര അവതരിപ്പിക്കുന്നത്. ഒരുപാട് പുതിയ താരങ്ങളേയും പരമ്പര സമ്മാനിച്ചിട്ടുണ്ട്.

## Article Content

വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയ പരമ്പരയാണ് ചക്കപ്പഴം. സംസ്ഥാ ടെലിവിഷന്‍ പുരസ്‌കാരങ്ങളും പരമ്പരയുടെ ടീമിലേക്ക് എത്തിയിരുന്നു. ഒരു കൂട്ടുകുടുംബത്തിലെ തമാശകളും രസങ്ങളുമൊക്കെയാണ് പരമ്പര അവതരിപ്പിക്കുന്നത്. ഒരുപാട് പുതിയ താരങ്ങളേയും പരമ്പര സമ്മാനിച്ചിട്ടുണ്ട്.

അതേസമയം ചക്കപ്പഴം പരമ്പരയ്ക്ക് വലിയ തലവേദനയായി മാറിയ കാര്യമാണ് താരങ്ങളുടെ കൊഴിഞ്ഞു പോക്ക്. നേരത്തെ പരമ്പരയില്‍ നിന്നും പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചിരുന്ന അര്‍ജുന്‍ സോമശേഖര്‍ പിന്മാറിയിരുന്നു. പിന്നാലെ ഉത്തമനായി എത്തിയ ശ്രീകുമാറും പിന്മാറിയിരുന്നു.

ചക്കപ്പഴത്തിലെ പൈങ്കിളി എന്ന ഉറക്കം പൈങ്കിളി അവതരിപ്പിച്ചു കൊണ്ട് ശ്രുതി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ശ്രുതി പരമ്പരയില്‍ നിന്നും പിന്മാറുകയാണ്. ചക്കപ്പഴത്തിലെ ലളിത എന്ന കഥാപാത്രമായി എത്തുന്ന സബിറ്റ ജോര്‍ജാണ് ആ വിവരം പങ്കുവച്ചിരിക്കുന്നത്. പൈങ്കിളിയുടെ അമ്മയുടെ വേഷമാണ് പരമ്പരയില്‍ സബിറ്റ അവതരിപ്പിക്കുന്നത്.

ശ്രുതിയോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് താരം പരമ്പരില്‍ നിന്നും പോകുന്ന വിവരം സബിറ്റ പങ്കുവച്ചിരിക്കുന്നത്. വികാരഭരിതമായൊരു പാട്ടിന്റെ പശ്ചാത്തലത്തില്‍ മകളോട് യാത്ര പറയുന്ന ലളിതാമ്മയെയാണ് വീഡിയോയില്‍ കാണുന്നത്.

കുഞ്ഞുണ്ണിയുടെ വീട്ടില്‍ ഞങ്ങള്‍ പെണ്‍കുട്ടികളെ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഫ്രീ ആയി വിടും. അതിപ്പോള്‍ കുഞ്ഞുവാവയെ നോക്കാനാണെങ്കിലും, പഠിക്കാനാണെങ്കിലും എന്നു പറഞ്ഞാണ് സബിറ്റ ശ്രുതി പരമ്പരയില്‍ നിന്നും പിന്മാറുന്ന വിവര പങ്കുവച്ചിരിക്കുന്നത്. തുടര്‍ പഠനത്തിന് വേണ്ടിയാണ് ശ്രുതി പരമ്പരയില്‍ നിന്നും പിന്മാറുന്നതെന്നാണ് സബിറ്റ അറിയിച്ചിരിക്കുന്നത്.

നിന്നോട് യാത്ര പറയുക ബുദ്ധിമുട്ടാണെന്നാണ് സബിറ്റ പറയുന്നത്. തന്റെ പിഎച്ച്ഡി പഠനത്തിന് വേണ്ടിയാണ് ശ്രുതി പോകുന്നതെന്നും സബിറ്റ പറയുന്നു. എല്ലാകാര്യത്തിലും ഏറ്റവും  മികച്ചതു തന്നെ ആശംസിക്കുന്നതായും സബിറ്റ പറയുന്നു. നിന്നെ ഞങ്ങള്‍ മിസ് ചെയ്യും. പറ്റുമ്പോഴൊക്കെ വരികയും നിന്റെ റീല്‍ ഫാമിലിയോടൊപ്പം സമയം ചെലവിടുകയും ചെയ്യണമെന്നും സബിറ്റ പറയുന്നുണ്ട്.

പോസ്റ്റിന് കമന്റുമായി ശ്രുതിയുമെത്തിയിട്ടുണ്ട്. താങ്ക് യു മമ്മിയെന്നായിരുന്നു ശ്രുതിയുടെ കമന്റ്. ഇതിന് മറുപടിയായി എന്നും ഞാന്‍ നിന്റെ കൂടെയുണ്ടെന്നും ഒരു ഫോണ്‍ കോള്‍ അകലെ താനുണ്ടെന്നും സബിറ്റ പറയുന്നുണ്ട്.

പിന്നാലെ കമന്റുമായി സ്‌നേഹ ശ്രീകുമാറുമെത്തിയിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയായിരുന്നു സ്‌നേഹയുടെ കമന്റ്. പിന്നാലെ ചക്കപ്പഴം ടീമിനൊപ്പമുള്ള ചിത്രവും ശ്രുതി തന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുകയാണ്. പൈങ്കിളിയായി ശ്രുതിയല്ലാത്ത ചക്കപ്പഴം ഇനി ചക്കപ്പഴം ആയിരിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. നേരത്തെ തന്റെ സിനിമ ഷൂട്ടിംഗ് തിരക്കുകളും മറ്റും കാരണം പിന്മാറുന്നതായി ശ്രീകുമാര്‍ അറിയിച്ചിരുന്നു.

അതേസമയം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവമായതിനാല്‍ പിന്മാറിയ അശ്വതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരം പരമ്പരയില്‍ നിന്നും പിന്മാറിയതായി പ്രചരണമുണ്ടായിരുന്നു.

എന്നാല്‍ താന്‍ പി്ന്മാറിയിട്ടില്ലെന്നും ചെറിയ കുഞ്ഞുള്ളതിനാലാണ് മാറി നില്‍ക്കുന്നതെന്നും ഉടനെ തിരികെ വരുമെന്നും അശ്വതി അറിയിച്ചിരുന്നു. അശ്വതി തിരികെ വരുമ്പോള്‍ ശ്രുതി ഉണ്ടാകില്ലെന്ന സങ്കടത്തിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/17504/now-another-player-is-withdrawing-from-the-series)