സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന കിംകിംകിംകിം പാട്ട് അതിവേഗമാണ് ഹിറ്റായി മാറിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായിട്ടെത്തുന്നത്.
പ്രമുഖ താരങ്ങളെല്ലാം ചേര്‍ന്നാണ് ഈ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിടുന്നത്.കിംകിംകിംകിംകിംകിംവരാത്തതെന്തേ സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന പഴയ മലയാളം രചനകളിലും പഴയ കാല 'സംഗീതനാടക' ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു.
ജാക്ക് എന്‍ ജില്ലിന്റെ പാട്ടു ചര്‍ച്ചയില്‍, സന്തോഷ് ശിവന്‍ പറഞ്ഞത് പഴയ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാട്ട് വേണമെന്നാണ്.ഞങ്ങള്‍ പല പാട്ടുകളിലൂടെ കടന്നുപോയി.
അപ്പോഴാണ് 'ഒരിടത്ത് ' സിനിമയില്‍ ജഗന്നാഥന്‍ സാറിന്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിന്റെ വരികളെ കുറിച്ച് ഞാന്‍ പരമര്‍ശിച്ചത്. അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു.
അങ്ങനെ അതിന്റെ ചുവടുപിടിച്ചു പോകാന്‍ തീരുമാനമായി.ഒരിടത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ച നെടുമുടി വേണു ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം എം മണി സര്‍ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്.
ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടന്‍ മണി സാറിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഈ പാട്ടു പാടിയെന്നും, ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദന്‍ സര്‍ ചലച്ചിത്രത്തില്‍ ഈ പാട്ടിന്റെ ഭാഗം ഉപയോഗിച്ചതും എന്നും നെടുമുടി വേണു പറഞ്ഞുരവി മേനോന്‍ വഴി വൈക്കം എം.മണി സാറിന്റെ മകളും, ശ്രീകുമാരന്‍ തമ്പി സാറിന്റെ പത്‌നിയുമായ രാജി ചേച്ചിയോട് സംസാരിച്ചു.
അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തില്‍ മണി സാര്‍ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്.തിരുവനന്തപുരം ആകാശവാണി ലൈബ്രറയില്‍ മണി സാര്‍ പാടിയതിന്റെ റിക്കോര്‍ഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞത്.
'കാന്ത തൂകുന്നു തൂമണം' എന്നു തുടങ്ങുന്ന മേല്‍ പറഞ്ഞ പാട്ടിന്റെ രചയിതാവിനേ കുറിച്ചോ, സംഗീത സംവിധായകനെ കുറിച്ചോ, നാടകമുണ്ടായ വര്‍ഷത്തെ കുറിച്ചോ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.
Content Highlight: For the past two days, Malayalam film lovers have been singing Kim Kim Kim The song, which was born in the voice of superstar Manju Warrier, quickly became a hit.


































