---
title: "രാജകുമാരിയായി എസ്തേർ അനിൽ; വൈറലായി  ചിത്രങ്ങള്‍"
english_title: "Now the new pictures shared by Esther are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17494/now-the-new-pictures-shared-by-esther-are-going-viral"
published_at: "2021-12-23T13:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4332764389_esthar.jpg"
keywords: []
---

# രാജകുമാരിയായി എസ്തേർ അനിൽ; വൈറലായി  ചിത്രങ്ങള്‍

> **Lead Summary:** ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന താരമാണ് എസ്തേർ അനിൽ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം . നിരവധി ആരാധകരുള്ള താരം കൂടിയാണ് . മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ മോഹൻലാൽ ചിത്രം 'ദൃശ്യ'ത്തിൽ ഇളയമകളായി അഭിനയിച്ച എസ്തേറിനെ പെട്ടെന്നാരും മറക്കില്ല.

## Article Content

ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന താരമാണ് എസ്തേർ അനിൽ. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം . നിരവധി ആരാധകരുള്ള താരം കൂടിയാണ് . മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ മോഹൻലാൽ ചിത്രം 'ദൃശ്യ'ത്തിൽ ഇളയമകളായി അഭിനയിച്ച എസ്തേറിനെ പെട്ടെന്നാരും മറക്കില്ല.

ദൃശ്യം തമിഴ് പതിപ്പിലൂടേയും എസ്തേര്‍ ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് ഓള് എന്ന സിനിമയിലൂടെ നായികനിരയിലേക്കുയര്‍ന്ന എസ്തേർ ഇൻസ്റ്റഗ്രാമിലെ വൈറൽ താരമാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് താരം . അതുകൊണ്ട് തന്നെ എസ്തേര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്റെ  പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത് .ഞാൻ നിങ്ങളായിരുന്നുവെങ്കിൽ, എനിക്കിനി ഞാനാകണം എന്ന ക്യാപ്ഷനാണ് മറ്റൊരു ചിത്രത്തിന് താരം നൽകിയിരിക്കുന്നത്.

രാജകുമാരിയെ പോലെയാണ് ചിത്രങ്ങളിൽ എസ്തേർ. ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത് പാരിസ് ഡേ ബൊട്ടീക്കാണ്. മേക്കപ്പ് ഉണ്ണി പിഎസ്, ഡിസൈനർ അസാനിയ നസ്രിൻ, ചിത്രങ്ങൾ വഫാര എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17494/now-the-new-pictures-shared-by-esther-are-going-viral)