---
title: "#meena | എപ്പോഴാണ് രണ്ടാം വിവാഹം; അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകി മീന"
english_title: "#When #second #marriage #Meena #answered #presenter's #question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/174686/when-second-marriage-meena-answered-presenters-question"
published_at: "2024-01-05T10:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659786b6da34f_meena_1.jpg"
keywords: []
---

# #meena | എപ്പോഴാണ് രണ്ടാം വിവാഹം; അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകി മീന

> **Lead Summary:** മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത നടിയാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട് മീനയ്ക്ക്. മലയാളികളുടെയും ഹൃദയം കവർന്നിട്ടുള്ള നായികയാണ് താരം. തമിഴ്, മലയാളം, തെലുങ് ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാൻ മീനയ്ക്ക് സാധിച്ചു. സിനിമയിൽ നാൽപത് വർഷം പൂർത്തിയാക്കി നിൽക്കുകയാണ് മീന ഇപ്പോൾ. വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്താൻ മീനയ്ക്ക് സാധിച്ചു.

## Article Content

മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത നടിയാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട് മീനയ്ക്ക്. മലയാളികളുടെയും ഹൃദയം കവർന്നിട്ടുള്ള നായികയാണ് താരം. തമിഴ്, മലയാളം, തെലുങ് ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാൻ മീനയ്ക്ക് സാധിച്ചു. സിനിമയിൽ നാൽപത് വർഷം പൂർത്തിയാക്കി നിൽക്കുകയാണ് മീന ഇപ്പോൾ. വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്താൻ മീനയ്ക്ക് സാധിച്ചു.

ഭർത്താവ് വിദ്യാസാഗർ നൽകിയ പിന്തുണയാണ് മീനയ്ക്ക് കരുത്തായത്. 2022 ജൂണിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെയായിരുന്നു മരണം. പ്രിയതമന്റെ വിയോഗം മീനയെ വലിയ രീതിയിൽ ബാധിച്ചു . അഭിനയമെല്ലാം വീട്ടിൽ ഒതുങ്ങിക്കൂടിയ താരം മാസങ്ങൾക്ക് ശേഷമാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഇന്ന് സിനിമയും ടെലിവിഷൻ പരിപാടികളുമൊക്കെയായി സജീവമാണ് താരം.

> അതേസമയം ഭർത്താവിന്റെ മരണശേഷം മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നടൻ ധനുഷും മീനയും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നടക്കമുള്ള കിംവദന്തികൾ ഒരു സമയത്ത് തമിഴകത്ത് ചർച്ചയായിരുന്നു. എന്നാൽ മീന ഇതിനോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. "നിങ്ങൾ സുന്ദരിയാണ്. ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം?" എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ക്ഷമ കൈ വിടാതെ ആയിരുന്നു മീനയുടെ മറുപടി. രണ്ടാമത് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു ഐഡിയയുമില്ലെന്നും. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും മീന പറഞ്ഞു. 'ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല മീന പറഞ്ഞു. അതേസമയം ഭാവിയിൽ എന്തും സംഭവിച്ചേക്കാമെന്നും നടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/174686/when-second-marriage-meena-answered-presenters-question)