---
title: "നിലക്ക് കൂട്ടിനായി അനുജനോ അനുജത്തിയോ വരാനോരുങ്ങുന്നു..."
english_title: "Pelly's sister Rachel Mani is reportedly going to be a mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17464/pellys-sister-rachel-mani-is-reportedly-going-to-be-a-mother"
published_at: "2021-12-23T12:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c41a652ff6d_perly maani.jpg"
keywords: []
---

# നിലക്ക് കൂട്ടിനായി അനുജനോ അനുജത്തിയോ വരാനോരുങ്ങുന്നു...

> **Lead Summary:** പേളി മാണി എന്ന വ്യക്തി നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും , ബിഗ് ബോസില്‍ എത്തിയതോടെയാണ് ഈ താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത്. പിന്നീട് പ്രേക്ഷകര്‍ക്കൊപ്പം തന്നെ കൂട്ടു കൂടുകയായിരുന്നു പേളി. താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

## Article Content

പേളി മാണി എന്ന വ്യക്തി നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും , ബിഗ് ബോസില്‍ എത്തിയതോടെയാണ് ഈ താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത്. പിന്നീട് പ്രേക്ഷകര്‍ക്കൊപ്പം തന്നെ കൂട്ടു കൂടുകയായിരുന്നു പേളി. താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

തന്റെ ജീവിതത്തിലെ ചെറിയ ചെറിയ  വിശേഷങ്ങള്‍ പോലും ഷെയര്‍ ചെയ്യാന്‍ തുടങ്ങി പേളി. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ നേരിട്ട് അറിയിക്കുകയായിരുന്നു ഈ താരം. പിന്നീട് ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടത്തെ കുറിച്ചും വിശദമായി തന്നെ പേളി സംസാരിച്ചു.

തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇതേക്കുറിച്ചെല്ലാം താരം തുറന്നുപറഞ്ഞത്. ഒന്നും മറച്ചു വെക്കാതെ വളരെ ഓപ്പണ്‍ ആയിട്ടാണ് വീഡിയോയില്‍ വന്ന് താരം സംസാരിക്കാര്‍. ഇതു തന്നെയാണ് പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കുന്നതും.

മകള്‍ നിലയ്ക്കും ഇപ്പോള്‍ അച്ഛനും അമ്മയെപ്പോലെ ആരാധകരേറെയാണ്. നിലകുട്ടിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

മകള്‍ മുട്ടില്‍ ഇഴയാന്‍ തുടങ്ങിയതും ,രണ്ടു പല്ല് വന്നതെല്ലാം വളരെ സന്തോഷത്തോടെയാണ് താരം പറഞ്ഞത്. അതേസമയം ഇതിനിടെ പേളി വീണ്ടും അമ്മയാവാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇതല്ല.

പേളിയുടെ സഹോദരി റേച്ചല്‍ മാണിയാണ് അമ്മയാവാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. തന്റെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇവരെല്ലാം. ഇതിനിടെ നിലയ്ക്ക് ഒരു കുഞ്ഞനുജനോ കുഞ്ഞനുജത്തിയോ വരുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. നിലക്ക് കളിക്കാന്‍ ആള്‍ വരുന്നു എന്നും ആരാധകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17464/pellys-sister-rachel-mani-is-reportedly-going-to-be-a-mother)