---
title: "മിനിസ്ക്രീന്‍ പ്രേഷകരുടെ പ്രിയ താരം ജനപ്രീതി നേടിയ പെണ്‍കുട്ടി കല്ലുവിന്റെ രസകരമായ സ്റ്റോറി"
english_title: "Raj Kalesh is an actor, presenter and magician who shines on both the human screen and the big screen. The star has many fans on the miniscreen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1746/raj-kalesh-is-an-actor-presenter-and-magician-who-shines-on-both-the-human-screen-and-the-big-screen-the-star-has-many-fans-on-the-miniscreen"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc335c691231_mridula .jpg"
keywords: []
---

# മിനിസ്ക്രീന്‍ പ്രേഷകരുടെ പ്രിയ താരം ജനപ്രീതി നേടിയ പെണ്‍കുട്ടി കല്ലുവിന്റെ രസകരമായ സ്റ്റോറി

> **Lead Summary:** നടൻ , അവതാരകൻ, മജീഷ്യന്‍ എന്നിങ്ങനെ മനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജ് കലേഷ്. മിനിസ്ക്രീനിൽ താരത്തിന് നിരവധി ആരാധകരുമുണ്ട്. വ്യത്യസ്തമായ അവതരണ ശൈലിയും പെരുമാറ്റവുമാണ് രാജ് കലേഷിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്.

## Article Content

നടൻ , അവതാരകൻ, മജീഷ്യന്‍ എന്നിങ്ങനെ മനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജ് കലേഷ്. മിനിസ്ക്രീനിൽ താരത്തിന് നിരവധി ആരാധകരുമുണ്ട്. വ്യത്യസ്തമായ അവതരണ ശൈലിയും പെരുമാറ്റവുമാണ് രാജ് കലേഷിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്.

ഇന്ന് താരം പ്രേക്ഷരുടെ സ്വന്തം കല്ലുവാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയെ കുറിച്ചാണ് നടന്റെ രസകരമായ സ്റ്റോറി.

> അത് മാറ്റാരുമല്ല കല്ലുവിന്റെ അടുത്ത സുഹൃത്തും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയുമായ മൃദുലയെ കുറിച്ചായിരുന്നു."ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം" എന്നാണ് മൃദുലയെ പരിചയപ്പെടുത്തികൊണ്ട് കലേഷ് കുറിച്ചിരിക്കുന്നത്.

ഇത് മൃദുല പങ്കുവെച്ചിട്ടുമുണ്ട്. നന്ദി പറഞ്ഞു കൊണ്ടാണ് നടി ചിത്രം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാണ് മൃദുല. നിരവധി സീരിയലുകളുടെ ഭാഗമായ താരം സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലും എത്തുന്നുണ്ട്.

തമിഴ്, മലയാളം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നവെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പതിനഞ്ചാം വയസിലാണ് ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ മൃദുല വേഷമിടുന്നത്. കടന്‍ അന്‍പൈ മുറിക്കും എന്ന ചിത്രത്തിലും താരം വേഷമിട്ടു. സെലിബ്രേഷന്‍, കൗമുദി എന്നിവയാണ് മലയാള ചിത്രങ്ങള്‍.

കൗല്യാണസൗഗന്ധികമാണ് നടിയുടെ ആദ്യ സീരിയൽ. നടിയുടെ കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ തുടങ്ങിയ പരമ്പരകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇപ്പോൾ സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്.

സംയുക്ത എന്ന കഥാപാത്രത്തെയാണ് താരം ഇവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്.പരമ്പകരകളിൽ മാത്രമല്ല പ്രേക്ഷകരുടെ മനംകവരുന്ന ഫോട്ടോഷൂട്ടുകളിലൂം നടി പ്രത്യക്ഷപ്പെടാറുണ്ട്. ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് മൃദുല. നടി താര കല്യാൺ ആണ് നൃത്തത്തിൽ മൃദുലയുടെ ഗുരു പ്രശസ്ത സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്‍റെ കൊച്ചുമകൾ കൂടിയാണ് മൃദുല. കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെയാണ് നടി വെളളിത്തിരയിലേയ്ക്കും മിനിസ്ക്രീനിലും എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1746/raj-kalesh-is-an-actor-presenter-and-magician-who-shines-on-both-the-human-screen-and-the-big-screen-the-star-has-many-fans-on-the-miniscreen)