logo

പടന്നയിൽ അവസാനം അഭിനയിച്ചത് ’മരടി’ൽ; വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Published at Jul 22, 2021 03:59 PM പടന്നയിൽ അവസാനം അഭിനയിച്ചത് ’മരടി’ൽ; വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മലയാള സിനിമയുടെ ചിരിമുഖമായിരുന്നു കെ.ടി.എസ്.പടന്നയിൽ. അദ്ദേഹത്തിന്റെ വിയോ​ഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം.


കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് സിനിമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.

ഇപ്പോഴിതാ മരട് സിനിമയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രംഗങ്ങൾ അണിയറപ്രവര്‍ത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സംസ്കാരം വൈകിട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയിലും വിട പറയുന്നത്.

നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

ഹാസ്യവേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്.

പടന്നയിൽ തായി സുബ്രഹ്മണ്യനെന്ന പേര് മാറ്റിയാണ് കെടിഎസ് പടന്നയിലെന്നാക്കിയത്.

He last acted in Patna in 'Maradi'; Activists release video

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories