ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി

ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി
2021-12-23T10:40:00 | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ദിലീപിന്റേത്.  ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ . നിരവധി ആരാധകരുള്ള താര കുടുംബമാണ് താരത്തിന്റെത് .  ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. കഴിഞ്ഞ ദിവസം നടൻ പുതിയ ആഢംബര കാർ സ്വന്തമാക്കിയിരുന്നു . മിനി കൂപ്പറിലുള്ള നടന്റേയും കുടുംബത്തിന്റേയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ദിലീപിനോടൊപ്പം കാവ്യയേയും മഹാലക്ഷ്മിയേയും കണ്ടതോടെ മൂത്ത മകൾ മീനാക്ഷിയെ അന്വേഷിച്ച് ആരാധകർ എത്തിയിരുന്നു. മീനൂട്ടി എവിടെ എന്നായിരുന്നു ആരാധകർ ചോദിച്ചത്.

സിനിമയിൽ ചുവട് വെച്ചിട്ടില്ലെങ്കിലും മീനാക്ഷിയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ടിക്ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരപുത്രി പങ്കുവെയ്ക്കാറുണ്ട് .

മീനക്ഷിയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞ ദിവസം താരപുത്രിയെ തേടിയവർക്കുള്ള മറുപടി കൂടിയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്.

താരപുത്രി ചെന്നൈയിലാണ് എംബിബിഎസ് പഠിക്കുന്നത്. ഇപ്പോഴിതാ  ക്രിസ്തുമാസ് അവധിക്കായി നാട്ടിൽ എത്തിയിരിക്കുകയാണ്. സന്ധ്യനേരത്തെ ചിത്രം പങ്കുവെച്ച കൊണ്ടാണ് വീട്ടിലെത്തിയ വിവരം മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആയിട്ടുണ്ട്.

ഓണം, വിഷു, ഈസ്റ്റർ എന്നിങ്ങനെയുള്ള അവധി ദിനങ്ങളിൽ മീനാക്ഷി അച്ഛന് അരുകിലേയ്ക്ക് എത്താറുണ്ട്. സഹോദരി മഹാലക്ഷ്മിയുടെ പിറന്നാളിനും മീനാക്ഷി എത്തിയിരുന്നു. അനുജത്തിയോടൊപ്പമുള്ള മീനാക്ഷീയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു,

മീനാക്ഷി ഇല്ലാതെയായിരുന്നു ദിലീപും കാവ്യയും ദുബായിൽ പോയത്. അന്നും ആരാധകർ താരപുത്രിയെ അന്വേഷിച്ചിരുന്നു.വദുബായ് എക്സ്പോ കാണാനായിട്ടായിരുന്നു തരകുടുംബം ദുബായിലേക്ക് പോയത്.

ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തിരുന്നു. കൂടാതെ കുടുംബ സമേതം ദേ പുട്ടിന്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള താര കുടുംബത്തിന്റെ ചിത്രങ്ങളും വിഡീയോകളും വൈറലായിരുന്നു. ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നത്.

താടി വെച്ച് സ്റ്റൈലൻ ലുക്കിലായിരുന്നു ദിലീപ് ദുബായിൽ എത്തിയത്. കൂടുതലും ക്ലീൻ ഷോവിലാണ് താരം പ്രേക്ഷകരുടെ മുന്നിൽ എത്തുക. സിമ്പിൾ ലുക്കിലായിരുന്നു കാവ്യയും എത്തിയത്. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് കാവ്യ. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കാവ്യ വിവാഹിതയാവുന്നത്.

കല്യാണത്തിന് ശേഷം കുടുംബിനിയായി മാറുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും ദിലീപിനോടൊപ്പം നടി പ്രത്യക്ഷടാറുണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്.


Content Highlight: Meenakshi's Instagram post is currently on social media.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup