#ShineTomChacko | പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനോട് ഇത് ചെയ്യരുത്; വിമർശനവുമായി ഷൈന്‍ ടോം ചാക്കോയുടെ ആദ്യ ഭാര്യ

#ShineTomChacko | പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനോട് ഇത് ചെയ്യരുത്; വിമർശനവുമായി ഷൈന്‍ ടോം ചാക്കോയുടെ ആദ്യ ഭാര്യ
2024-01-03T16:32:00 | By Kavya N

നടന്‍ ഷൈന്‍ ടോം ചാക്കോ വീണ്ടും വിവാഹിനാവാന്‍ പോവുകയാണ്. അടുത്തിടെ പൊതുവേദിയില്‍ പ്രതിശ്രുത വധുവിനൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയായത്. ഇതിന് പിന്നാലെ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും അതിലുള്ള മകനെ പറ്റിയുമൊക്കെ ഒരു അഭിമുഖത്തില്‍ നടന്‍ തുറന്ന് പറഞ്ഞിരുന്നു. അതോടൊപ്പം പുതിയ വര്‍ഷത്തില്‍ തന്റെ വിവാഹമുണ്ടാവുമെന്ന് സൂചിപ്പിച്ച് നിശ്ചയത്തിന്റെ ഫോട്ടോസും നടന്‍ പുറത്ത് വിട്ടു. പിതാവിന്റെ വിവാഹനിശ്ചയം നടന്നപ്പോള്‍ ഷൈനിന്റെ മകന്റെ ജീവിതത്തിലും സന്തോഷമുള്ളൊരു ദിവസമായിരുന്നു കഴിഞ്ഞത്.

എന്നാൽ ഇക്കാര്യം സൂചിപ്പിച്ച് യൂട്യൂബിലൂടെ വീഡിയോ പ്രചരിച്ചതോടെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഷൈനിന്റെ ആദ്യഭാര്യ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷൈന്‍ ടോം ചാക്കോയും മോഡല്‍ കൂടിയായ തനൂജയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കുറച്ച് കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ ഈ വര്‍ഷം വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഇതിന് മുന്നോടിയായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്.

വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതിന് പിന്നാലെയാണ് ഷൈനിന്റെ മകനെ കുറിച്ചുള്ള വിവരങ്ങളും പ്രചരിച്ചത്. നടന്റെ മകന്‍ സിയാന്റെ ആദ്യ കുര്‍ബ്ബാന നടത്തിയെന്ന രീതിയില്‍ ചില വീഡിയോസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചില ഓണ്‍ലൈന്‍ ചാനലുകളിലും യൂട്യൂബ് ചാനലുകളിലുമൊക്കെ കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോസും അനുവാദം കൂടാതെ പ്രചരിപ്പിച്ചതിനെതിരെയാണ് തബീത്ത പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം ചിത്രങ്ങളും വീഡിയോസും പ്രചരിപ്പിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ആളുകളുടെ പെര്‍മിഷന്‍ ചോദിക്കേണ്ടതുണ്ടെന്നും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ തെറ്റായ വാര്‍ത്തകള്‍ ഒരിക്കലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കരുത്. കുട്ടിയുടെ അവകാശങ്ങളും സ്വകാര്യതയും മാനിക്കണമെന്ന് കൂടി താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കമന്റിലൂടെ തബീത്ത പറയുന്നു. 2012 ലായിരുന്നു ഷൈന്‍ ടോം ചാക്കോയും തബീത്തയും വിവാഹിതരാവുന്നത്. അധികകാലം മുന്നോട്ട് പോകാതെ താരങ്ങള്‍ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ജനിച്ച മകനാണ് സിയാന്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും കുഞ്ഞിന്റെ കാര്യം ഞാന്‍ എവിടെയും പറയാറില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാല്‍ കുട്ടികള്‍ ആരെങ്കിലും ഒരാളുടെ കൂടെ നില്‍ക്കുന്നതാണ് നല്ലത്. പത്ത് ദിവസം അവിടെയും ഇവിടെയുമായി നിന്നാല്‍ രണ്ട് സ്ഥലത്തെയും കുറ്റങ്ങള്‍ മാത്രം വളരേണ്ടി വരുമെന്നും അതാണ് മകനെ വിട്ട് നല്‍കാന്‍ കാരണമെന്നുമാണ് നടന്‍ പറഞ്ഞു . തബീത്തയുമായി വേര്‍പിരിഞ്ഞത് മുതല്‍ വര്‍ഷങ്ങളായി സിംഗിളായി ജീവിക്കുകയായിരുന്നു ഷൈന്‍. ഇതിനിടയിലാണ് തനൂജയുമായി ഇഷ്ടത്തിലാവുന്നത്. വൈകാതെ ഇരുവരുടെയും വിവാഹമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: #Do #not #do #minor #ShineTomChacko's #firstwife #criticism

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup