---
title: "#KaranJohar | നിങ്ങളുടെ അമ്മയെ ഞാന്‍ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു; ശ്രീദേവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് കരൺ ജോഹർ"
english_title: "#loved #your #mother #madly #KaranJohar #opensup #his #love #Sridevi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/174320/loved-your-mother-madly-karanjohar-opensup-his-love-sridevi"
published_at: "2024-01-03T14:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659529f5cc8ee_karan_4.jpg"
keywords: []
---

# #KaranJohar | നിങ്ങളുടെ അമ്മയെ ഞാന്‍ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു; ശ്രീദേവിയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് കരൺ ജോഹർ

> **Lead Summary:** ബോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ നയിക്കുന്ന ടോക് ഷോയാണ് കോഫി വിത്ത് കരണ്‍. പ്രമുഖ ചാറ്റ് ഷോയുടെ പുതിയ എപ്പിസോഡില്‍, രണ്ട് താരപുത്രിമാരാണ് പങ്കെടുക്കുന്നത്. ഇപ്പോള്‍ അഭിനേതാക്കള്‍ കൂടിയായ ജാന്‍വി കപൂറും സഹോദരി ഖുഷി കപൂറും. സ്ഥിരം താരങ്ങളോട് ചോദിക്കാറുള്ളത് പോലെ രസകരമായ ചില ചോദ്യങ്ങളാണ് താരസഹോദരിമാരോട് കരണ്‍ ചോദിച്ചിരിക്കുന്നത്.

## Article Content

ബോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ നയിക്കുന്ന ടോക് ഷോയാണ് കോഫി വിത്ത് കരണ്‍. പ്രമുഖ ചാറ്റ് ഷോയുടെ പുതിയ എപ്പിസോഡില്‍, രണ്ട് താരപുത്രിമാരാണ് പങ്കെടുക്കുന്നത്. ഇപ്പോള്‍ അഭിനേതാക്കള്‍ കൂടിയായ ജാന്‍വി കപൂറും സഹോദരി ഖുഷി കപൂറും. സ്ഥിരം താരങ്ങളോട് ചോദിക്കാറുള്ളത് പോലെ രസകരമായ ചില ചോദ്യങ്ങളാണ് താരസഹോദരിമാരോട് കരണ്‍ ചോദിച്ചിരിക്കുന്നത്.

ഇതിന് പുറമേ മൂവരുടെയും സംസാരിക്കുന്നതിനിടയില്‍, അന്തരിച്ച നടിയും ജാന്‍വിയുടെയും ഖുഷിയുടെയും അമ്മയുമായ നടി ശ്രീദേവിയെ കുറിച്ചും കരണ്‍ സംസാരിച്ചു .ശ്രീദേവിയോട് തനിക്ക് സ്‌നേഹം തോന്നിയതിനെ കുറിച്ചാണ് കരൺ തുറന്നു പറഞ്ഞിരിക്കുന്നത്. അതോടൊപ്പം  താരപുത്രിമാരുടെ വ്യക്തി ജീവിതത്തിലെ ഓരോ സംഭവങ്ങളും ചോദിച്ചറിയാന്‍ കരണ്‍ ശ്രമിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് തനിക്ക് നടി ശ്രീദേവിയോട് ഇഷ്ടം ഉണ്ടായിരുന്നുവെന്ന് മക്കളോട് കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയത്.

'നിങ്ങള്‍ക്ക് അറിയാവുന്ന ഒരു കാര്യം എനിക്ക് പറയാനുണ്ട്, നിങ്ങളുടെ അമ്മയെ ഞാന്‍ അത്രയും ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു. ഇക്കാര്യം ഞാന്‍ പലപ്പോഴും അവരോട് പറഞ്ഞിരുന്നിരുന്നതായിട്ടും കരണ്‍ പറയുന്നു.മാത്രമല്ല ശ്രീദേവിയുടെ ഏറ്റവും വലിയൊരു ആരാധകനാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു. ശ്രീദേവിയെ നേരിട്ട് കണ്ട സമയത്തെ കുറിച്ചും കരണ്‍ പറഞ്ഞിരുന്നു.1993 ല്‍ തന്റെ പിതാവ് യാഷ് ജോഹറിന് വേണ്ടി ഗുംറ എന്ന സിനിമ ചെയ്തപ്പോഴാണ് ശ്രീദേവിയെ ആദ്യമായി കാണുന്നത്.

എന്റെ അച്ഛനാണ് ശ്രീദേവിയ്ക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അന്ന് ഞാന്‍ എന്താണ് പറഞ്ഞതെന്നോ എന്താണ് ചെയ്തതെന്നോ എനിക്കറിയില്ല അതേ സമയം ചാറ്റ് ഷോ യില്‍ ജാന്‍വിയുടെ കാമുകനെ കുറിച്ചടക്കം രസകരമായ കാര്യങ്ങള്‍ പുറത്തേക്ക് കൊണ്ട് വരാന്‍ കരണ്‍ ശ്രമിച്ചിരിക്കുകയാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒഴിവാകാന്‍ താരപുത്രി ശ്രമിക്കുന്നതും ശ്രദ്ധേയമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/174320/loved-your-mother-madly-karanjohar-opensup-his-love-sridevi)