---
title: "#Surya |ഒരോ വ‍‍ർഷവും ഒരോ ലക്ഷം രൂപ, മകന്റെ ഫീസടച്ച് സൂര്യ; തുറന്ന് പറഞ്ഞ് സംവിധായകൻ "
english_title: "#Onelakhrupees #every #year #after #paying #son #fees #Surya #director "
publisher: "moviemax.in"
canonical_url: "https://moviemax.in/news/174309/onelakhrupees-every-year-after-paying-son-fees-surya-director"
published_at: "2024-01-03T14:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65951ef1b499c_surya.jpg"
keywords: []
---

# #Surya |ഒരോ വ‍‍ർഷവും ഒരോ ലക്ഷം രൂപ, മകന്റെ ഫീസടച്ച് സൂര്യ; തുറന്ന് പറഞ്ഞ് സംവിധായകൻ 

> **Lead Summary:** **[ ഓ**ൺസ്ക്രീനിൽ മാത്രമല്ല ഓഫ്സ്ക്രീനിലും താരമാണ് തമിഴകത്തിന്റെ സൂര്യ. തമിഴ് മക്കളുടെ ബുദ്ധിമുട്ടുകൾ അവരാവശ്യപ്പെടുന്നതിന് മുൻപ് തന്നെ അറിഞ്ഞ സഹായമെത്തിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ അ​ഗരം ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

## Article Content

**[ ഓ**ൺസ്ക്രീനിൽ മാത്രമല്ല ഓഫ്സ്ക്രീനിലും താരമാണ് തമിഴകത്തിന്റെ സൂര്യ. തമിഴ് മക്കളുടെ ബുദ്ധിമുട്ടുകൾ അവരാവശ്യപ്പെടുന്നതിന് മുൻപ് തന്നെ അറിഞ്ഞ സഹായമെത്തിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ അ​ഗരം ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്.

തന്റെ സുഹൃത്തുക്കളുടെ പ്രതിസന്ധി അറിഞ്ഞ് കൂടെനിന്ന താരത്തെ കുറിച്ച് ഇപ്പോൾ മനസ് തുറക്കുകയാണ് സംവിധായകൻ മണി ഭാരതി. അഞ്ച് വ‍ർഷത്തിന് മുൻപ് മകന്റെ എഞ്ചിനീയറിങ്ങ് പഠനത്തിനായി ഫീസ് അടക്കാൻ ബുദ്ധിമുട്ടി. ഒരോ കൊല്ലവും ഒരോ ലക്ഷം രൂപ വീതമാണ് നൽകേണ്ടത്.

ആരോട് സഹായം ചോദിക്കുമെന്നാലോചിച്ചപ്പോൾ സൂര്യയെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മാനേജരെ വിളിച്ചാൽ കാര്യം നടന്നേക്കില്ല എന്നതു കൊണ്ട് സൂര്യയുടെ പേഴ്സണൽ നമ്പറിൽ സന്ദേശമയച്ചു. അഞ്ച് മിനിറ്റിനുള്ളിൽ സൂര്യയുടെ ഓഫീസിൽ നിന്ന് കോൾ വന്നു.

കോളേജ് വിവരങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം സൂര്യയുടെ ഡിഡി ശരിയായിട്ടുണ്ടെന്നും വാങ്ങണമെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളിച്ചുവെന്നും മണി പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മണി സൂര്യയെ കുറിച്ച് സംസാരിച്ചത്.

മുംബൈയിൽ ഷൂട്ടിംഗ് തിരക്കിലായിട്ടു കൂടി തന്റെ കാര്യം മറക്കാതെ സൂര്യ സഹായിച്ചു എന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സൂര്യയുടെ ആദ്യ ചിത്രമായ 'നേ‍ർക്ക് നേ‍രി'ൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് മണി ഭാരതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/174309/onelakhrupees-every-year-after-paying-son-fees-surya-director)