---
title: "#santhoshvarkey | തൊപ്പിക്കും ഷൈനിനും കിട്ടി, എനിക്ക് മാത്രം ഇല്ല; സുന്ദരിയായ ​ഗേൾ ഫ്രണ്ടിനെ വേണമെന്ന് 'ആറാട്ടണ്ണൻ'"
english_title: "#santhoshvarkey #says #he #wants #very #beautiful #girlfriend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/174191/santhoshvarkey-says-he-wants-very-beautiful-girlfriend"
published_at: "2024-01-02T22:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594466fe1a15_arattannan.jpg"
keywords: []
---

# #santhoshvarkey | തൊപ്പിക്കും ഷൈനിനും കിട്ടി, എനിക്ക് മാത്രം ഇല്ല; സുന്ദരിയായ ​ഗേൾ ഫ്രണ്ടിനെ വേണമെന്ന് 'ആറാട്ടണ്ണൻ'

> **Lead Summary:** **2022 **ഫെബ്രുവരി 18നാണ് മോഹൻലാൽ നായികനായി എത്തിയ ആറാട്ട് റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിവ്യു പറഞ്ഞ് അന്ന് മുതൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഒടുവിൽ 'ആറാട്ടണ്ണൻ' എന്ന വിളിപ്പേരും ഇയാൾക്ക് ലഭിച്ചിരുന്നു.

## Article Content

**2022 **ഫെബ്രുവരി 18നാണ് മോഹൻലാൽ നായികനായി എത്തിയ ആറാട്ട് റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിവ്യു പറഞ്ഞ് അന്ന് മുതൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഒടുവിൽ 'ആറാട്ടണ്ണൻ' എന്ന വിളിപ്പേരും ഇയാൾക്ക് ലഭിച്ചിരുന്നു.

ശേഷം എല്ലാ പുതു സിനിമകളുടെയും റിലീസ് ദിനം റിവ്യു പറഞ്ഞ് സന്തോഷ് വർക്കി തിയറ്ററുകളിൽ സജീവമായി. പലപ്പോഴും സന്തോഷ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ തനിക്കൊരു പെൺ സുഹൃത്തിനെ വേണമെന്ന് പറഞ്ഞുള്ള സന്തോഷിന്റെ പോസ്റ്റ് വൈറലാണ്.

> താൻ ഇത്രയും വലിയ വൈറൽ ആയിട്ടും ഗേൾ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നും സന്തോഷ് വർക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ​ഗുണമൊന്നും ഉണ്ടായില്ലെന്നും സന്തോഷ് പറഞ്ഞു. "ഞാൻ ഇത്ര വൈറൽ ആയിട്ടും എനിക്കിതുവരെ ഒരു ​ഗേൾ ഫ്രണ്ട് ആയിട്ടില്ല.

തൊപ്പിക്ക് ​ഗേൾ ഫ്രണ്ട് ആയി. ഷൈൻ ടോം ചാക്കോയ്ക്കും ആയി. നമുക്ക് മാത്രം കിട്ടണില്ല. കുറച്ച് ഇമേജ് കോൺഷ്യസ് ആയിരുന്നെങ്കിൽ നടന്നെനെ. എല്ലാം തുറന്നു പറയുന്നത് പ്രശ്നമാണ്. തൊപ്പിയെല്ലാം വളരെ റൊമാന്റിക് മൂഡിൽ പോയ്ക്കൊണ്ടിരിക്കയാണ്. വൈറൽ ആയിട്ട് ഫെബ്രുവരിയിൽ രണ്ട് വർഷം ആകും.

> എന്നിട്ടും ഒരു സുന്ദരിയായ പെൺകുട്ടി പോലും എന്റടുത്ത് വന്നിട്ടില്ല. എല്ലാം തുറന്ന് പറയുന്നത് കൊണ്ടുള്ള പ്രശ്നമാണത്. കുറച്ച് കഴിഞ്ഞാൽ എന്റെ നല്ല സമയം തുടങ്ങും. നിത്യ മേനോന്റെ കാര്യം പറഞ്ഞ് ആറ് മാസം നടന്നു. ഒരു ​ഗുണവും കിട്ടിയില്ല. വളരെ സുന്ദരിയായിട്ടുള്ള പെൺകുട്ടി ​ഗേൾ ഫ്രണ്ടായി വന്നാൽ ഞാൻ സന്തോഷവാനായേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ സമീപിക്കുക", എന്നാണ് സന്തോഷ് വർക്കി പറയുന്നത്.

> പിന്നാലെ ട്രോൾ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. "അക്ഷയയിൽ അപേക്ഷ കൊടുത്ത് നോക്ക്. ചിലപ്പോൾ ശരിയാവും, എന്തായാലും തൻ്റെ കൂടെ ഒത്ത് പോകില്ല എന്ന് പെമ്പിള്ളെർക് അറിയാം.

> അഥവാ ഒന്ന് ബ്രേക് അപ്പ് ആയാൽ ആ കൊച്ചിനെയും താങ്കൾ പബ്ലിക് പ്ലാറ്റ്ഫോമിൽ അവരാതം പറഞ്ഞു നടക്കും, പെൺകുട്ടികൾക്ക് ഉണ്ടാകില്ലേ ആഗ്രഹങ്ങൾ, ചൈനയിൽ നല്ല കിണ്ണം കാച്ചിയ സുന്ദരികളായ റോബോട്ടുകൾ കിട്ടും. പൈസ പോയാൽ എന്താ സന്തോഷട്ടനെ പൊന്നുപോലെ സ്നേഹിക്കും..", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/174191/santhoshvarkey-says-he-wants-very-beautiful-girlfriend)