---
title: "#ShineTomchacko |ഷൈൻ ടോം വിവാഹിതനാകുന്നു; നിശ്ചയ ചിത്രങ്ങളുമായി നടൻ"
english_title: "#Actor #ShineTom #getting #married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/174079/actor-shinetom-getting-married"
published_at: "2024-01-02T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593d11025790_shinetomchako.jpg"
keywords: []
---

# #ShineTomchacko |ഷൈൻ ടോം വിവാഹിതനാകുന്നു; നിശ്ചയ ചിത്രങ്ങളുമായി നടൻ

> **Lead Summary:** നടൻ ഷൈൻ ടോം വിവാഹിതനാകുന്നു. മോഡൽ തനൂജയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്.

## Article Content

നടൻ ഷൈൻ ടോം വിവാഹിതനാകുന്നു. മോഡൽ തനൂജയാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതുവർഷത്തിലെ പുതിയ തുടക്കത്തിന് നടന് അഭിനന്ദനം അറിയിച്ച് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

ഈ വർഷം തന്നെ വിവാഹമുണ്ടായേക്കുമെന്നാണ് വിവരം. സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി എത്തിയ, ഷൈൻ പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു.

മലയാളി ഫ്രം ഇന്ത്യ, അയ്യർ കണ്ട ദുബായ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ. കൂടാതെ ജൂനിയർ എൻടിആർ നായകനാകുന്ന ദേവര എന്ന ചിത്രത്തിലും ഷൈൻ ടോം പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/174079/actor-shinetom-getting-married)