മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അദ്ദേഹത്തിന് പ്രിയപെട്ടവര്‍ ആയിരുന്നു.മോഹന്‍ലാല്‍ സ്റ്റാറായി കയറികൊണ്ടിരുന്ന കാലത്ത് ഒരു തവണ ലാലേട്ടന് അദ്ദേഹത്തിന്റെ തോളില്‍ തട്ടി ചോദിച്ചു എന്നെയാണോ മമ്മൂക്കയാണോ കൂടുതല്‍ ഇഷ്ട്ടം എന്ന് ആദ്യമൊന്നും അദ്ദേഹം അതിനു മറുപടി പറഞ്ഞില്ല കുറെ ദിവങ്ങള്‍ക്ക് ശേഷം വീണ്ടും ചോദിച്ചപ്പോള്‍ ശങ്കരാടി പറഞ്ഞു തനിക്കിഷട്ടം മമ്മൂട്ടിയെയാണെന്ന്.
എന്തുകൊണ്ടാണ് എന്നേക്കാള്‍ മമ്മൂട്ടിയെ ഇഷ്ടപെടാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു. മമ്മൂട്ടി ദേഷ്യം വന്നാല്‍ അത് പുറത്ത്കാണിക്കും അത് തുറന്നു പറയുകയും ചെയ്യും പക്ഷെ നീ അങ്ങനെയല്ല നിനക്ക് ദേഷ്യം വന്നാല്‍ നീ അത് പുറത്ത്കാണിക്കില്ല .നീയത് അഡ്ജസ്റ്റ് ചെയ്യും .ഇതുകൊണ്ടോക്കേയാണ് എനിക്ക് മമ്മൂട്ടിയെ ഇഷ്ടമെന്ന്.ലാലിനെ ഒന്ന്ചൊടിപ്പിക്കാന് വേണ്ടിയാണു അദ്ദേഹം അങ്ങനെ പറഞ്ഞത് .എങ്കിലും അതില്‍ ലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവത്തിന്റെ സൂക്ഷ്മ നിരീക്ഷണമുണ്ടായിരുന്നു.സത്യന് അന്തികാട് കുറിച്ചു.
Shankaradi is an actor who has become a favorite of Malayalees in co-starring and comedy roles. He has been active in the Malayalam film industry since Black and White films