സെക്സിൽ നിന്നുള്ള ഇടവേള; ശരീരത്തിൽ സംഭവിക്കുന്ന അഞ്ച് മാറ്റങ്ങൾ ഇതൊക്കെയാണ്

സെക്സിൽ നിന്നുള്ള ഇടവേള; ശരീരത്തിൽ സംഭവിക്കുന്ന അഞ്ച് മാറ്റങ്ങൾ ഇതൊക്കെയാണ്
2021-12-22T19:43:00 | By Susmitha Surendran

ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നുണ്ട്. സെക്‌സ് പിഎംഎസ് ലക്ഷണങ്ങൾക്കുള്ള മികച്ചൊരു മരുന്നെന്നാണ് വിദ​ഗ്ധർ പറയുന്നു. സെക്സ് മികച്ച മാനസികാവസ്ഥയിലാക്കാൻ സഹായിക്കുക മാത്രമല്ല ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

പതിവായി സെക്സിലേർപ്പെട്ടിരുന്നവർ നിർത്തുമ്പോൾ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. ചില ആരോ​ഗ്യപ്രശ്നങ്ങൾ കൊണ്ടും സെക്സ് അവസാനിപ്പിക്കാം.

ലൈംഗിക ബന്ധത്തിൽ നിന്നുള്ള ഇടവേള പ്രസവത്തിനു ശേഷമോ അല്ലെങ്കിൽ പൊതുവെ നിങ്ങൾ വിചാരിച്ചതിലും കൂടുതൽ നേരം നീണ്ടുനിന്നിട്ടുണ്ടെങ്കിൽ ശരീരത്തിൽ സംഭവിക്കാവുന്ന ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ന്യൂയോർക്കിലെ റീപ്രൊഡക്ടീവ് മെഡിസിൻ അസോസിയേറ്റ്സിലെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്കി സെഖോൺ പറയുന്നു.

ഒന്ന്...

പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെയിരിക്കുമ്പോൾ വജൈനൽ മസിലുകളെ ദുർബലപ്പെടുത്തുമെന്നു ഡോ. സെഖോൺ പറയുന്നു.

രണ്ട്...

സ്ഖലനത്തിന്റെ ആവൃത്തിയും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യതയും ബന്ധപ്പെട്ടിരിക്കുന്നതായി 2016ൽ യൂറോപ്യൻ യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മാസത്തിൽ 20 തവണ സ്ഖലനം ചെയ്യുന്നവരെ അപേക്ഷിച്ച് മാസത്തിൽ ഏഴ് തവണയിൽ താഴെ സ്ഖലനം ചെയ്യുന്നവർ പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണെന്നും ഡോ. സെഖോൺ പറ‍ഞ്ഞു.

മൂന്ന്...

അപൂർവമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈംഗിക ശേഷിയെ ബാധിക്കുമെന്ന്‌ പഠനങ്ങൾ പറയുന്നു. പ്രസവാനന്തര കാലഘട്ടത്തിൽ പല ദമ്പതികളും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ട്. നിങ്ങൾ കുഞ്ഞിനെ മുലയൂട്ടുകയാണെങ്കിൽ, നിങ്ങളുടെ ഈസ്ട്രജന്റെ അളവ് കുറവായിരിക്കും. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കഠിനമായ വേദന സൃഷ്ടിക്കുകയും ചെയ്യും .

നാല്...

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ലെങ്കിലോ മറ്റ് തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിലോ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് അവർ പറയുന്നു. മാത്രമല്ല സ്ട്രെസ് ലെവലുകൾ ഉയർന്നേക്കാം, ഇത് മാനസികാവസ്ഥ കുറയുന്നതിന് കാരണമാകും.

പല ദമ്പതികൾക്കും ലൈംഗികത ഒരു സ്‌ട്രെസ് ബസ്റ്ററായി പ്രവർത്തിക്കുന്നു. പ്രസവശേഷം ലൈംഗിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചാൽ നിങ്ങൾക്ക് പലപ്പോഴും മാനസിക സമ്മർദ്ദം അനുഭവപ്പെടാം. ഗർഭാവസ്ഥയും പ്രസവവും നിങ്ങളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾക്ക് ഇടയാക്കും. ഇത് നിങ്ങളുടെ സ്‌ട്രെസ് ലെവലുകൾ ഉയർത്തുകയും നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും.

അഞ്ച്...

പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പങ്കാളിയുമായി നന്നായി ആശയവിനിമയം നടത്താനും വൈകാരികമായി ബന്ധപ്പെടാനും സഹായിക്കുന്നു. ലൈംഗികതയുടെ അഭാവം ഉണ്ടാകുമ്പോൾ പങ്കാളിയിൽ നിന്ന് പലർക്കും അകൽച്ച ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ഡോ. സെഖോൺ പറ‍ഞ്ഞു.

Content Highlight: Interval from sex; These are the five changes that occur in the body

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup