---
title: "#rakhisawant | പറ്റിയ ആളെ കിട്ടുന്നത് വരെ വിവാഹം ചെയ്തുകൊണ്ടിരിക്കും; ഒറ്റൊരു ജീവിതമല്ലേ ഉള്ളൂ -രാഖി സാവന്ത്"
english_title: "#rakhisawant #opens #up #her #marriage #says #she #will #get #married #until #she #finds #right #partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/173797/rakhisawant-opens-up-her-marriage-says-she-will-get-married-until-she-finds-right-partner"
published_at: "2024-01-01T13:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592728099ef4_ragirawat.jpg"
keywords: []
---

# #rakhisawant | പറ്റിയ ആളെ കിട്ടുന്നത് വരെ വിവാഹം ചെയ്തുകൊണ്ടിരിക്കും; ഒറ്റൊരു ജീവിതമല്ലേ ഉള്ളൂ -രാഖി സാവന്ത്

> **Lead Summary:** **ബോളി**വുഡിലെ വിവാദ താരമാണ് നടി രാഖി സാവന്ത്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ രാഖി ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയ ശേഷമാണ് താരമായി മാറുന്നത്. പിന്നീട് പല വിവാദ പ്രസ്‍താവനകളിലൂടെയും വാർത്തകളിൽ നിറയുകയായിരുന്നു. വിവാദ പരാമർശങ്ങൾ പുറമെ നാടകീയ പെരുമാറ്റങ്ങളിലൂടെയും പാപ്പരാസികൾക്കുള്ള കണ്ടന്റായി മാറാറുണ്ട് രാഖി. 

## Article Content

**ബോളി**വുഡിലെ വിവാദ താരമാണ് നടി രാഖി സാവന്ത്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ രാഖി ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയ ശേഷമാണ് താരമായി മാറുന്നത്. പിന്നീട് പല വിവാദ പ്രസ്‍താവനകളിലൂടെയും വാർത്തകളിൽ നിറയുകയായിരുന്നു. വിവാദ പരാമർശങ്ങൾ പുറമെ നാടകീയ പെരുമാറ്റങ്ങളിലൂടെയും പാപ്പരാസികൾക്കുള്ള കണ്ടന്റായി മാറാറുണ്ട് രാഖി. 

യഥാർത്ഥത്തിൽ രാഖിയുടെ വ്യക്തിജീവിതവും നാടകീയതകളാൽ സമ്പന്നമാണ്. രണ്ടു തവണ വിവാഹിതയായിട്ടുണ്ട് രാഖി. ആദ്യം റിതേഷ് എന്നയാളെ താരം വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നതോടെ ആദില്‍ ഖാന്‍ എന്നയാളുമായി രാഖി അടുപ്പത്തിലായി. 2022 ജുലൈയിൽ താനും ആദിലും വിവാഹം കഴിച്ചതായി രാഖി മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. 2023 ജനുവരില്‍ ഇരുവരും പിരിഞ്ഞു. 

പിന്നാലെ ഗുരുതരമായ ആരോപണങ്ങളാണ് രാഖി ഭർത്താവിനെതിരെ ഉന്നയിച്ചത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിങ്ങനെ ആയിരുന്നു രാഖിയുടെ ആരോപണങ്ങൾ. നടിയുടെ പരാതിയിൽ പോലീസ് ആദിലിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ രാഖിയുടെ അമ്മയും മരണപ്പെട്ടു. ഈ സംഭവങ്ങളെല്ലാം രാഖിയെ തളർത്തി. എന്നാൽ അധികം വൈകാതെ തന്നെ പഴയ രീതിയിൽ തന്നെ രാഖി തിരിച്ചെത്തി. 

ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രാഖിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. തനിക്ക് പറ്റാവുന്ന ആളെ കിട്ടുന്നത് വരെ താൻ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്ന് രാഖി സാന്ത് പറയുന്നു. പെട്ടെന്ന് വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു രാഖിയുടെ പരാമർശം.

> "ആദിൽ തട്ടിയെടുത്ത പണവും ഡിവോഴ്‌സും കോടതി എനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് വീണ്ടും ഭാവിയിൽ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാൻ വിവാഹം കഴിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാക്കുകയാണ്. അതുവരെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. 

കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിലേക്ക് പോവുകയാണെങ്കിൽ അവിടെ ഒരുപാട് പേർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്‌നമേയല്ല.

> ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്," രാഖി സാവന്ത് പറഞ്ഞു. അതേ സമയം നേരത്തെ രാഖിയുടെ ഭർത്താവ് ആദിൽ നടിക്കെതിരെ രംഗത്തെത്തിയിരുന്നു. രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുൻഭർത്താവ് റിതേഷുമായി ബന്ധം പുലർത്തിയിരുന്നെന്നും അത് കണ്ടെത്തിയത് പുറത്തറിയാതിരിക്കാനാണ് തനിക്കെതിരെ ആരോപണവുമായി എത്തിയതെന്നാണ് ആദിൽ പറഞ്ഞത്.

പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചതെന്നും ആദിൽ വ്യക്തമാക്കിയിരുന്നു. എന്തായാലും രാഖിയുടെ പുതിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/173797/rakhisawant-opens-up-her-marriage-says-she-will-get-married-until-she-finds-right-partner)