2024-01-01T12:42:00

പ്രശാന്ത് നീൽ ചിത്രം സലാറിലൂടെ വീണ്ടും ബോക്സ് ഓഫീസ് വിജയം കൊയ്തിരിക്കുകയാണ് പ്രഭാസ്. തു‌ടരെ വന്ന പരാജയങ്ങൾക്ക് ശേഷം കരിയറിൽ നടന് ലഭിച്ച ആശ്വാസം കൂടിയാണ് സലാർ. ബാഹുബലിക്ക് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും പ്രഭാസിന് ലഭിച്ചിട്ടില്ല. സലാറിന് മുമ്പ് പുറത്തിറങ്ങിയ ആദിപുരുഷിന്റെ പരാജയം പ്രഭാസിന്റെ പ്രതിച്ഛായയെ പോലും ബാധിച്ചു. പ്രഭാസിന്റെ പതനം പൂർ‍ണമായെന്ന് പലരും വിധിയെഴുതി. എന്നാൽ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണിപ്പോൾ പ്രഭാസ്. 

സലാറിന്റെ വിജയാഘോഷങ്ങളിലാണ് ആരാധകർ. കരിയറിലെ തിരക്കുകൾ പ്രഭാസിന്റെ വ്യക്തി ജീവിതത്തെയും ഒരു പരിധി വരെ ബാധിക്കുന്നുണ്ട്. 44ാം വയസിലേക്ക് കടക്കുന്ന പ്രഭാസ് ഇതുവരെയും വിവാഹിതനായിട്ടില്ല. വിവാഹത്തിന് കുടുംബം നിർബന്ധിച്ചപ്പോഴെല്ലാം പ്രഭാസ് ഒഴിഞ്ഞ് മാറുകയാണുണ്ടായത്. ബാഹുബലിയുടെ ഷൂട്ടിം​ഗ് തിരക്കുകൾ പറഞ്ഞാണ് ഒരിക്കൽ പ്രഭാസ് വിവാഹ ആലോചനകളിൽ നിന്നും മാറി നിന്നത്. 

ബാഹുബലിയിൽ ഫിറ്റ്നസ് ബോഡിയുമായി എത്തിയ പ്രഭാസിന് ഇന്ന് പഴയ ആകാരഭം​ഗി നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്റെ കാലിന് ഒരു സർജറിയും വേണ്ടി വന്നു. ഇതെല്ലാം കൂടി കൂട്ടി വായിച്ചാണ് ആരോ​ഗ്യ സ്ഥിതി പ്രഭാസിന്റെ വിവാഹത്തിന് തടസമാകുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.


‌സിനിമകൾ പുർത്തിയാക്കി നടൻ കുറച്ച് നാൾ വിശ്രമത്തിലേക്ക് കടന്നേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ അമ്മാവൻ കൃഷ്ണം രാജു പ്രഭാസിനെ വിവാഹം ചെയ്യിക്കാൻ ശ്രമിച്ചതാണ്. എന്നാൽ ബാഹുബലിയുടെ ഷൂട്ടിം​ഗ് തിരക്കുകൾ ചൂണ്ടിക്കാട്ടി പ്രഭാസ് ഒഴിഞ്ഞ് മാറി. ഇന്ന് കൃഷ്ണ ജീവിച്ചിരിപ്പില്ല. ഇനി ആരുടെ വാക്കിനും പ്രഭാസ് ചെവികൊടുത്തേക്കില്ലെന്നും ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഒന്നിലേറെ തവണ പ്രഭാസിനെക്കുറിച്ച് പ്രണയ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ആദിപുരുഷിൽ നായികയായ കൃതി സനോനെ ​പ്രഭാസ് വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത കുറച്ച് നാളുകൾക്ക് മുമ്പ് പ്രചരിച്ചു. എന്നാൽ സിനിമയുടെ റിലീസിന് ശേഷം ഈ ​ഗോസിപ്പുകൾ കെട്ടടങ്ങി.

അതിന് മുമ്പ് അനുഷ്ക ഷെട്ടിയാണ് പ്രഭാസിന്റെ കൂടെ ​ഗോസിപ്പുകളിൽ ഇടം പിടിച്ച നടി. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അന്നും ഇന്നും അനുഷ്ക-പ്രഭാസ് പ്രണയം ഗോസിപ്പ് കോളങ്ങളിൽ വിഷയമാകാറുണ്ട്.

എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നും അനുഷ്കയും പ്രഭാസും വ്യക്തമാക്കിയിട്ടുണ്ട്. സമപ്രായക്കാരാണ് അനുഷ്കയും പ്രഭാസും. നടി ഇതുവരെയും വിവാഹത്തിന് തയ്യാറായിട്ടില്ല. സിനിമാ രം​ഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്ന അനുഷ്ക അടുത്തിടെ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ഇരുവരുടെയും പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Content Highlight: #prabhas #saying #no #marriage #because #health #issues #latest #buzz #tollywood

Next TV

Top Stories










News Roundup