#kavyamadhavan | അയാള്‍ക്ക് ഞാന്‍ ഉമ്മ കൊടുക്കില്ല! ഞാന്‍ കരഞ്ഞ് വിളിച്ചു; തുറന്ന് പറഞ്ഞ് കാവ്യ

#kavyamadhavan | അയാള്‍ക്ക് ഞാന്‍ ഉമ്മ കൊടുക്കില്ല! ഞാന്‍ കരഞ്ഞ് വിളിച്ചു; തുറന്ന് പറഞ്ഞ് കാവ്യ
2023-12-31T20:25:00 | By Athira V

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസില്‍ നിലനില്‍ക്കുന്നതാണ്. മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സുന്ദരിയാണ് കാവ്യ. ഇത്രത്തോളം മലയാളികള്‍ തങ്ങളുടേതായി സ്വീകരിച്ച നായികമാര്‍ അപൂര്‍വ്വമായിരിക്കും. 

ഇപ്പോഴിതാ താന്‍ അഭിനയിച്ച സിനിമയിലെ ഒരു രംഗത്തെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ തുടക്കകാലത്ത് അഭിനയിച്ച സിനിമയാണ് അഴകിയ രാവണന്‍. ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 


മഴവില്‍ മനോരമയിലെ കഥ ഇതുവരെ എന്ന പരിപാടിയില്‍ കാവ്യ അതിഥിയായിരുന്നു എത്തിയിരുന്നു. ഈ സമയത്ത് സംവിധായകന്‍ കമല്‍ ആണ് അഴകിയ രാവണനിലെ രംഗം ചിത്രീകരിച്ചതിന്റെ കഥ പങ്കുവെക്കുന്നത്. ''പാട്ടിന് ഇടയില്‍ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വെക്കുന്നൊരു ഷോട്ടുണ്ട്. കുളപ്പടവില്‍ വച്ച്.

ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാണമോ ടെന്‍ഷനോ ഒക്കെ കാരണം കാവ്യ അമ്മയോട് ഞാന്‍ ഉമ്മ വെക്കില്ല എന്ന് പറഞ്ഞില്ല. കാവ്യുടെ ഒരു സ്‌റ്റൈല്‍ ഉണ്ടല്ലോ ആ സ്‌റ്റൈലിലാണ് പറയുന്നത്. ഏയ് അയാളെ ഞാന്‍ ഉമ്മ വെക്കില്ല! എന്ത് പറഞ്ഞിട്ടും കാവ്യ സമ്മതിച്ചില്ല. ലാല്‍ ജോസ് ആ സിനിമയുടെ അസോസിയേറ്റായിരുന്നു. ഞാന്‍ ലാലുവിനോട് കാവ്യയോട് പറയാന്‍ പറഞ്ഞു'' കമല്‍ പറയുന്നു. 

നായിക നായികയെ ഉമ്മ വെക്കുന്നതല്ലല്ലോ, കുട്ടികള്‍ തമ്മിലല്ലേ. അങ്ങനെ എന്തൊക്കയോ പറഞ്ഞ് ലാലുവാണ് കാവ്യയെ സോപ്പിട്ട് കൊണ്ടു വരുന്നത്. കാവ്യ ആദ്യം പറഞ്ഞത്, അങ്കിളേ ഇവിടെ ആരും നില്‍ക്കാന്‍ പാടില്ല എല്ലാവരും പോകണം എന്നായിരുന്നു. എല്ലാവരും പോയാല്‍ പിന്നെ ആര് ഷൂട്ട് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ അങ്കിള്‍ മാത്രം നിന്നാ മതിയെന്ന് കാവ്യ പറഞ്ഞു. അത് ശരിയാകില്ല ക്യാമറാമാന്‍ വേണമെന്ന് ഞാന്‍ പറഞ്ഞുവെന്നും കമല്‍ പറയുന്നു. 

ആ തടിയന്‍ നിന്നാല്‍ എനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് കാവ്യ പറഞ്ഞു. തടിയന്‍ എന്നുദ്ദേശിച്ചത് ക്യാമറാമാന്‍ സുകുമാരനെയാണ്. എന്നാ അച്ഛനേയും അമ്മയേയും പുറത്താക്ക് അമ്മയുണ്ടേല്‍ ഞാന്‍ ഉമ്മ വെക്കില്ലെന്ന് കാവ്യ പറഞ്ഞു. അങ്ങനെ അമ്മയെ പുറത്താക്കിയിട്ടാണ് കാവ്യ ഉമ്മ വെക്കുന്നത് ഷൂട്ട് ചെയ്തത്. ആ സിനിമയിലേയും സന്ദര്‍ഭം അങ്ങനെയാണ്. ഭയങ്കര ചമ്മലോടെ വന്ന് ഉമ്മ വെക്കുന്നത്. അതിനാല്‍ കറക്ട് ഭാവം തന്നെ കാവ്യയുടെ മുഖത്ത് വരികയും ചെയ്തുവെന്നാണ് കമല്‍ പറയുന്നത്. പിന്നാലെയാണ് കാവ്യ സംസാരിക്കുന്നത്.

എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി കുറേനാളുകളായി എന്നെ അവര്‍ ബ്രെയിന്‍ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അന്ന് എന്റെയടുത്ത് വന്ന് ഭയങ്കര കഥ. സ്‌കൂളിലെ കഥയൊക്കെ പറയുന്നുണ്ട്. എനിക്ക് ഒന്നും മനസിലായില്ല. മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച പയ്യന് എന്റെ ചേട്ടന്റെ അതേ പ്രായമാണ്. ചേട്ടന് മോള്‍ ഉമ്മ കൊടുക്കില്ലേ എന്ന് ചോദിച്ചു. കൊടുക്കും എന്ന് ഞാന്‍ പറഞ്ഞുവെന്നാണ് കാവ്യ പറയുന്നത്.

ആ ചേട്ടനെ പോലെ തന്നെ ഈ ചേട്ടനും, അതേ പ്രായം അതേ ക്ലാസില്‍ പഠിക്കുന്നു അപ്പോള്‍ ഉമ്മ കൊടത്തൂടെ എന്നൊക്കെ പറഞ്ഞാണ് എന്നെ സമ്മതിപ്പിക്കുന്നത്. ഞാന്‍ ഉമ്മ കൊടുത്തതും അവരൊക്കെ കൂടെ എന്നെ കളിയാക്കാന്‍ തുടങ്ങി. എന്നാലും ഞങ്ങള്‍ ഒന്ന് ചേട്ടനെ പോലെ എന്ന് പറഞ്ഞപ്പോളേക്കും നീ ഉമ്മ കൊടുത്തില്ലേ എന്ന്. ഞാന്‍ കരഞ്ഞ് വിളിച്ചു. പക്ഷെ ഇന്നും എന്നോട് ആളുകള്‍ ചോദിക്കുന്ന രംഗമാണത്. ഒറിജിനലായ ചമ്മല്‍ തന്നെയായിരുന്നു അതെന്നും കാവ്യ പറയുന്നു. 

Content Highlight: #kavyamadhavan #agreed #kiss #screen #cult #classic #movie

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup