#shakeela | അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല, കാരണം എങ്ങനെ പോയാലും അത് വരും; മനസ്സ് തുറന്ന് ഷക്കീല

#shakeela |  അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല, കാരണം എങ്ങനെ പോയാലും അത് വരും; മനസ്സ് തുറന്ന് ഷക്കീല
2023-12-31T12:47:00 | By Athira V

ഒരു കാലത്ത് ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് ജീവിതത്തിലും കരിയറിലും മറ്റൊരു ഘട്ടത്തിലാണ്. തമിഴ് ഷോകളിൽ ഷക്കീല ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. 50 വയസിലും അവിവാഹിതയായി തുടരുന്ന ഷക്കീലയ്ക്ക് കുടുംബവുമായും അസ്വാരസ്യമുണ്ട്. പണം മാത്രമായിരുന്നു തന്റെ കുടുംബത്തിന്റെ ലക്ഷ്യമെന്ന് ഷക്കീല തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഷക്കീല. 

ഇപ്പോഴത്തെ കാമുകന്റെ തന്റെ സമ്മതത്തോടെ മറ്റൊരു വിവാഹബന്ധത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് ഷക്കീല പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഇപ്പോൾ ഒരു കാമുകനുണ്ട്. പക്ഷെ അദ്ദേഹം വിവാഹിതനാകാൻ പോകുകയാണ്. ഞങ്ങൾ രണ്ട് പേരും സ്നേ​ഹിച്ചതാണ്. എന്നാൽ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ പറ്റൂ. 


അതിനേക്കാളുപരി ഞാൻ മുസ്ലിമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്നങ്ങൾ വരുമെന്ന് എനിക്കറിയാം. അതിനാൽ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോൾ ചെയ്തോ എന്ന് ഞാൻ പറഞ്ഞു. കാരണം നമുക്കിഷ്ടപ്പെട്ടയാളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആൾ സന്തോഷമായിരിക്കാൻ വേണ്ടതാണ് ചെയ്യേണ്ടത്. 

അദ്ദേഹത്തിനും കുടുംബത്തിനും അതാണ് സന്തോഷമെന്ന് എനിക്കറിയാം. പെട്ടെന്ന് വിവാ​ഹം ചെയ്തോ എന്ന് ഞാനാണ് പറയുന്നത്. കാമുകന്റെ പേര് പറയാൻ താൽപര്യമില്ല. ആളുകളറിഞ്ഞ് പിന്നീട് പ്രശ്നമാകരുത്. കുടുംബത്തിൽ അറിഞ്ഞാലും ഭാവി വധു അറിഞ്ഞാലും പ്രശ്നമാകും. കാമുകന് വിവാഹം ആയാൽ അയാൾ മുൻ കാമുകനായി മാറുമെന്നും ഷക്കീല വ്യക്തമാക്കി.

പ്രണയങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും മുക്കാൽ ഭാ​​ഗം പേരെയും വിട്ട് പോകുക ഞാൻ തന്നെയാണ്. പക്ഷെ ഞാൻ തന്നെ കരയും. കുറച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നോ എന്ന് തോന്നും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. കാരണം എങ്ങനെ പോയാലും കുടുംബത്തിൽ പ്രശ്നം വരും. നടക്കില്ല എന്ന് തനിക്കറിയാമെന്നും ഷക്കീല വ്യക്തമാക്കി. 


ആത്മഹത്യ ചിന്തകൾ വന്നിട്ടുണ്ടെങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല. അതിനുള്ള ഒരേയൊരു കാരണം എന്റെ അമ്മയാണ്. പതിനഞ്ച് വയസ് മുതൽ സമ്പാദിക്കുന്ന ആളാണ്. ഞാൻ കള്ളം പറയില്ല. പക്ഷെ അമ്മ എന്നെ വിശ്വസിക്കില്ല. അപ്പോഴാണ് ഞരമ്പ് മുറിക്കാനൊക്കെ നോക്കിയത്.

ദേഷ്യത്തിൽ എന്തെങ്കിലും ചെയ്യും. പിറ്റേന്ന് വേദനയുണ്ടാകും. എന്നാൽ അമ്മ, വേദനിക്കുന്നുണ്ടോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലും ചോദിക്കില്ലായിരുന്നെന്നും ഷക്കീല ഓർത്തു. കല്യാണം കഴിക്കണം, കുട്ടികൾ വേണമെന്നൊക്കെ എപ്പോഴും ആലോചിച്ചിട്ടുണ്ട്. രണ്ടാം ഭാര്യയാകാനോ ഡിവോഴ്സ് ആയവരുമായുള്ള വിവാഹമോ എനിക്ക് സെറ്റാകില്ല.


മറ്റൊരാളുടെ ഭാര്യക്ക് ഞാൻ കാരണം ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല. കല്യാണത്തെക്കുറിച്ച് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്. എനിക്കൊരു കോംപ്ലക്സ് ഉള്ളത് പോലെ തോന്നുന്നു. കല്യാണം കഴിഞ്ഞാൽ അവരുടെ അടിമയാകുമോ എന്നൊക്കെ. ഇപ്പോൾ ഞാൻ‌ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്.

എനിക്ക് തോന്നിയാൽ ഭക്ഷണം വെക്കും, ഇല്ലെങ്കിൽ വെക്കില്ല. പക്ഷെ അങ്ങനെയൊരാൾ വന്നാൽ അവർക്കായി ഭക്ഷണം വെക്കുകയും മറ്റും വേണം. എനിക്കത് പറ്റില്ല. പതിനഞ്ച് വയസ് മുതൽ സമ്പാദിച്ചാൽ അതിന്റെ അഹങ്കാരം ഉണ്ടാകും. ഇപ്പോൾ മറ്റൊരാൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യാൻ തനിക്ക് തീരെ താൽപര്യമില്ലെന്നും ഷക്കീല വ്യക്തമാക്കി. 

Content Highlight: #Cannot #adjusted #whatever #goes #will #come #Open #your #mind #Shakeela

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup