---
title: "മോഹന്‍ലാലിനെ പ്രണയിച്ചു ; മുന്തിരിവള്ളികള്‍ക്ക് ശേഷം താരത്തെ കാണാത്തത് എന്തെ.......? മഞ്ജുവിന്റെ മറുപടി വൈറല്‍ "
english_title: "Manju Peter is well known to Malayalees. Manju Sunichan's career took a turn for the worse with the reality show 'Wife'. The actress says that some people call her Manju Sunichan and others call her Manju Peter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1736/manju-peter-is-well-known-to-malayalees-manju-sunichans-career-took-a-turn-for-the-worse-with-the-reality-show-wife-the-actress-says-that-some-people-call-her-manju-sunichan-and-others-call-her-manju-peter"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc1eb99a00b4_manju2.jpg"
keywords: []
---

# മോഹന്‍ലാലിനെ പ്രണയിച്ചു ; മുന്തിരിവള്ളികള്‍ക്ക് ശേഷം താരത്തെ കാണാത്തത് എന്തെ.......? മഞ്ജുവിന്റെ മറുപടി വൈറല്‍ 

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ് . വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു സുനിച്ചന്റെ കരിയര്‍ മാറി മറിഞ്ഞത്. മഞ്ജു സുനിച്ചനെന്നാണ് ചിലര്‍ വിളിക്കാറുള്ളത്, മറ്റ് ചിലര്‍ മഞ്ജു പത്രോസെന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു.

## Article Content

മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ് . വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു സുനിച്ചന്റെ കരിയര്‍ മാറി മറിഞ്ഞത്. മഞ്ജു സുനിച്ചനെന്നാണ് ചിലര്‍ വിളിക്കാറുള്ളത്, മറ്റ് ചിലര്‍ മഞ്ജു പത്രോസെന്നാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു.

ലൈക്ക് ആന്‍ ലൈവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മഞ്ജു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.താനാണ് ആ റിയാലിറ്റി ഷോയിലേക്ക് അപേക്ഷ അയച്ചത്. സുനിച്ചന്‍ കോമഡി പരിപാടികളും സിനിമകളുമൊക്കെയാണ് കാണാറുള്ളത്. വെറുതെയെല്ല ഭാര്യയ്ക്ക് ശേഷമായാണ് മറിമായത്തിലേക്ക് അവസരം ലഭിച്ചത്.

യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് ആ അവസരം ലഭിച്ചത്. താന്‍ അഭിനയിക്കുമെന്ന് പലരും മനസ്സിലാക്കിയത് ഈ ഷോയ്ക്ക് ശേഷമായാണെന്നും മഞ്ജു പറയുന്നു. മഞ്ജു പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.വെറുത അല്ല ഭാര്യയ്ക്ക് പിന്നാലെയായാണ് മറ്റ് സിനിമകളിലേക്കും സീരിയലുകളിലേക്കുമൊക്കെ അവസരം ലഭിച്ചത്.

ചക്രമെന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു. മോഹന്‍ലാലിനെ വെച്ചായിരുന്നു ആദ്യം സിനിമ ചിത്രീകരിച്ചത്. പൃഥ്വിരാജിനേയും സംഘത്തേയും വെച്ച് പിന്നീട് രണ്ടാമത് ചിത്രീകരിക്കുകയായിരുന്നു.

തൊടുപുഴയില്‍ വെച്ച് നടന്ന് ഒരു പരിപാടിയുടെ ഫോട്ടോ കണ്ടാണ് ആ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ഡാന്‍സ് ടീച്ചറിന് അരികിലായിരുന്നു അവരെത്തിയത്.സിനിമയൊക്കെ നടന്നിട്ടുണ്ടോയെന്ന് പോലും ചിന്തിച്ചിരുന്നില്ല. വിവാഹമൊക്കെ കഴിഞ്ഞതോടെ ഈ രംഗം വിടുകയായിരുന്നു.

പിന്നീട് വെറുതെയല്ല ഭാര്യയ്ക്ക് ശേഷമായാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഓടും രാജ ആടുംരാജയെന്ന് പറഞ്ഞ ചിത്രത്തിലായിരുന്നു പിന്നീട് അഭിനയിച്ചത്. മണികണ്ഠന്‍ പട്ടാമ്പിയായിരുന്നു ഈ ചിത്രത്തിലെ നായകന്‍.മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

മോഹന്‍ലാലിനെ കണ്ടപ്പോള്‍ പേടിയായോ, ടെന്‍ഷനടിച്ചിരുന്നോയെന്നൊക്കെ എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെ പേടിയും ടെന്‍ഷനൊന്നുമില്ല. മമ്മൂക്കയുടെ കൂടെയോ ലാലേട്ടന്റെ കൂടെയോ അഭിനയിക്കാന്‍ പോവുമ്പോള്‍ നമുക്കങ്ങനെ ടെന്‍ഷന്‍ വരില്ല.

അവരൊക്കെ സാധാരണക്കാരായാണ് നമ്മളോട് പെരുമാറുന്നത്. ഞാന്‍ സൂപ്പര്‍ സ്റ്റാറാണെന്ന ഭാവത്തോടെയല്ല അവര്‍ മറ്റുള്ളവരോട് ഇടപഴകുന്നത്. സെറ്റില്‍ കളിചിരിയും തമാശകളുമൊക്കയായി ഇവരും കൂടാറുണ്ട്.മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷമാണ് ഞാന്‍ ആര്‍ടിസ്റ്റാണെന്ന് എനിക്കും മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങിയതെന്നും മഞ്ജു സുനിച്ചന്‍ പറയുന്നു.

ഈ സിനിമയ്ക്ക് ശേഷം ഡേറ്റിന്റെ പ്രശ്‌നമൊക്കെ വരുന്ന സമയത്ത് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം മഞ്ജുവെന്നൊക്കെ പറയും. മുന്‍പൊക്കെ ആ വേഷം തന്നെ പോവാറായിരുന്നു. ഈ സിനിമയ്ക്ക് ശേഷം അങ്ങനെയായിരുന്നില്ല, ഡേറ്റൊക്കെ അഡജ്‌സ്റ്റ് ചെയ്ത് കിട്ടിയിട്ടുണ്ട്.മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ പ്രവര്‍ത്തിക്കാനായി ഒരുപാട് ആളുകള്‍ കൊതിച്ചുനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് തനിക്ക് അവസരം ലഭിച്ചത്.

ജിബു സാറാണ് വിളിച്ച് ലില്ലിക്കുട്ടിയെന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് മഞ്ജുവാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മഞ്ജു സുനിച്ചനാണ്, എന്നെത്തന്നെയാണോയെന്നായിരുന്നു ചോദിച്ചത്. അതെ മറിമായമൊക്കെ ചെയ്യുന്ന മഞ്ജുവല്ലേ, നിങ്ങളെത്തന്നെയാണ്.

ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ആ അവസരം ലഭിച്ചത്.വെറുതെ അല്ല ഭാര്യയിലെ മഞ്ജുവല്ലേയെന്നാണ് ചേച്ചിമാര്‍ ചോദിക്കാറുള്ളത്. മറിമായത്തിലെ ശ്യാമളയല്ലേയെന്നും ചിലര്‍ തന്നെക്കാണുമ്പോള്‍ ചോദിക്കാറുണ്ട്.

മുന്തിരിവള്ളിക്ക് ശേഷം എന്താണ് സിനിമയിലേക്ക് വരാത്തത്, നല്ല കഥാപാത്രത്തെ ചെയ്യാത്തതെന്താണ് എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. എന്റെ കേസില്‍ ഒരു മെഷറിങ് എലമെന്റ് മുന്തിരിവള്ളികളാണെന്നും താരം പറയുന്നു. മുന്തിരിവള്ളികളിലെ മഞ്ജുവല്ലേയെന്നാണ് സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ പറയുന്നതെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1736/manju-peter-is-well-known-to-malayalees-manju-sunichans-career-took-a-turn-for-the-worse-with-the-reality-show-wife-the-actress-says-that-some-people-call-her-manju-sunichan-and-others-call-her-manju-peter)