---
title: "ഹോട്ട് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം "
english_title: "Now, a huge video of Sania Iyyappan from the beach is making waves on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17354/now-a-huge-video-of-sania-iyyappan-from-the-beach-is-making-waves-on-social-media"
published_at: "2021-12-22T17:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3141eb42b2_saaniya.jpg"
keywords: []
---

# ഹോട്ട് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം 

> **Lead Summary:** ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന തരമാണ് സാനിയ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

## Article Content

ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന തരമാണ് സാനിയ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നായിക വേഷത്തിൽ വരെ താരം അഭിനയിച്ച് പ്രേക്ഷകരെ കയ്യിലെടുത്തു എന്ന് വേണം പറയാൻ. മലയാളത്തിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടിൽ ആണ് താരം ഈയടുത്തായി കൂടുതലും കാണപ്പെടുന്നത്.

കുറച്ച് സമയങ്ങള്‍ക്ക്  മുമ്പ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മാലിദ്വീപിലെ അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇപ്പോൾ താരം വീണ്ടും മാലി ദ്വീപിൽ നിന്നുള്ള ഹോട്ട് ഫോട്ടോകൾ പങ്കുവെക്കുകയാണ്.

ഇപ്പോൾ സാനിയ ഇയ്യപ്പന്റെ ബീച്ച് അരികിൽ നിന്നുള്ള കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. മേക്കപ്പ് മാനോടൊപ്പം ബി ക്കിനിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഹോട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഇഷാതൽവാറിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സുരേഷ് ഗോപി ജയസൂര്യ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച അപ്പോത്തിക്കരി എന്ന സിനിമയിലെ താരം ബാല തരമായി പ്രത്യക്ഷപ്പെട്ടു.

താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ക്വീൻ എന്ന ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് മോഹന്ലാലിനൊപ്പവും മമ്മൂട്ടിയോടൊപ്പവും താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.

കൃഷ്ണൻ കുട്ടി പണിതുടങ്ങി എന്ന സിനിമയിൽ താരമായിരുന്നു പ്രധാനവേഷം കൈകാര്യം ചെയ്തത്. ഈ സിനിമയിലെ അഭിനയം താരത്തിന്റെ അഭിനയത്തിനുള്ള കഴിവ് വിളിച്ചോതുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17354/now-a-huge-video-of-sania-iyyappan-from-the-beach-is-making-waves-on-social-media)