---
title: "#Mammootty |മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു"
english_title: "#man #who #spread #hate #propaganda #against #actor #Mammootty #DulquerSalmaan  #apologized."
publisher: "moviemax.in"
canonical_url: "https://moviemax.in/news/173496/man-who-spread-hate-propaganda-against-actor-mammootty-dulquersalmaan-apologized"
published_at: "2023-12-30T20:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659035d182522_MAMMOTTY.jpg"
keywords: []
---

# #Mammootty |മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു

> **Lead Summary:** നടൻ മമ്മൂട്ടിക്കും ദുൽഖർ സൽമാനും എതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു. മദ്യലഹരിയിൽ ആണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.

## Article Content

നടൻ മമ്മൂട്ടിക്കും ദുൽഖർ സൽമാനും എതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു. മദ്യലഹരിയിൽ ആണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.

> ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. "ഇന്നലെ മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞ് പോയതാണ്. മമ്മൂട്ടിയോടും മകനോടും കുടുബത്തോടും പൊതു സമൂ​ഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു.

> മാപ്പ് ചോദിക്കുന്നു. രണ്ട് ദിവസമായി ഞാൻ കിടന്നുറങ്ങിയിട്ട്", എന്നായിരുന്നു ഇയാളുടെ മാപ്പപേക്ഷ. രണ്ട് ദിവസം മുൻപാണ് മമ്മൂട്ടിക്ക് എതിരെ വിദ്വേഷ പ്രചരണം നടത്തിയ ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോ ആയിരുന്നു ഇത്. മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് വളരെ മോശമായ രീതിയിൽ ആയിരുന്നു ഇയാൾ സംസാരിച്ചത്.

വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് ഇയാൾക്കെതിരെ രം​ഗത്ത് എത്തിയത്. ഒടുവിൽ മാപ്പ് പറഞ്ഞ് ഇയാൾ രം​ഗത്ത് എത്തുക ആയിരുന്നു.

> "ആ സൂക്കേട് അങ്ങ് മാറ്റി കൊടുത്തിട്ടുണ്ട്. ഇക്കയെയൊക്കെ ചൊറിഞ്ഞാൽ ഇക്ക ഫാൻസ് കയറി മേയാതെ ഇരിക്കുമോ", എന്ന് കുറിച്ച് കൊണ്ടാണ് മാപ്പ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/173496/man-who-spread-hate-propaganda-against-actor-mammootty-dulquersalmaan-apologized)