---
title: "അഭിനയ ജീവിതത്തിൽ ഒരിക്കലും അതിലേക്ക് പോവരുത്, വൃത്തികെട്ട സാഹചര്യമാണ് അത്; രശ്മിക മന്ദാന"
english_title: "Never go into it in acting life, it's a dirty situation; Reshma Mandana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17348/never-go-into-it-in-acting-life-its-a-dirty-situation-reshma-mandana"
published_at: "2021-12-22T16:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c30c9cd7657_rashmika.jpg"
keywords: []
---

# അഭിനയ ജീവിതത്തിൽ ഒരിക്കലും അതിലേക്ക് പോവരുത്, വൃത്തികെട്ട സാഹചര്യമാണ് അത്; രശ്മിക മന്ദാന

> **Lead Summary:** ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിൽ ഉള്ള നടിയാണ് താരം. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു രശ്മിക നേരത്തെ. മിഷൻ മജ്നു എന്ന ചിത്രത്തിലാണ് താരം നായികയാവുന്നത്. സിദ്ധാർത്ഥ് മൽഹോത്ര ആണ് ഈ ചിത്രത്തിൽ നായകൻ.

## Article Content

ഇന്ന് തെന്നിന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിൽ ഉള്ള നടിയാണ് താരം. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു രശ്മിക നേരത്തെ. മിഷൻ മജ്നു എന്ന ചിത്രത്തിലാണ് താരം നായികയാവുന്നത്. സിദ്ധാർത്ഥ് മൽഹോത്ര ആണ് ഈ ചിത്രത്തിൽ നായകൻ.

തെന്നിന്ത്യയിലെ രശ്മികയുടെ ഏറ്റവും വലിയ റിലീസ് ചിത്രമാണ് പുഷ്പ. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. തെലുങ്കിലെ മുൻനിര നടൻ അല്ലു അർജുൻ ആണ് ചിത്രത്തിൽ നായകൻ. വില്ലനായി വരുന്നതാകട്ടെ മലയാളത്തിൻ്റെ സ്വന്തം ഫഹദ് ഫാസിലും.

ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക തെന്നിന്ത്യയിൽ വഴിത്തിരിവുണ്ടാക്കിയത്. മലയാളത്തിൽ അടക്കം ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒരു കാര്യമാണ് ശ്രദ്ധനേടുന്നത്.

തൻറെ കൈയുടെ ചിത്രം താരം പങ്കു വെച്ചിട്ടുണ്ട്. ഇതിനോടൊപ്പം താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ. ഒരു അഭിനേതാവിൻ്റെ നല്ല വശങ്ങൾ മാത്രം കണ്ടു കൊണ്ട് ആ മേഖലയിലേക്ക് ഇറങ്ങി തിരിക്കാൻ ശ്രമിക്കരുത്. ഒരുപാട് കാര്യങ്ങളോട് നമ്മൾ പൊരുത്തപ്പെടെണ്ടിവരും.

ഉദാഹരണത്തിന് ഒരുപാട് തവണ നിങ്ങൾ ലെസറിനു വിധേയയാകേണ്ടി വരും. അത് ഒരുപാട് വേദനിപ്പിക്കും. താരം കുറിച്ചു. എന്തായാലും ആരാധകർക്ക് ആ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്.

സൂപ്പർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ് പുഷ്പ എന്ന ചിത്രം. ഏതാണ്ട് മൂന്നു ദിവസം കൊണ്ട് തന്നെ 200 കോടി രൂപക്ക് അടുത്ത് ചിത്രം കളക്ട് ചെയ്തിരുന്നു. വളരെ മികച്ച ഒരു അനുഭവമായിരുന്നു ചിത്രം എന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. നിരവധി ബോക്സോഫീസ് റെക്കോർഡുകളും ചിത്രം തകർക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17348/never-go-into-it-in-acting-life-its-a-dirty-situation-reshma-mandana)