---
title: "കാര്‍ മതിലില്‍ ഇടിച്ചു; ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സിനിമ സീരിയല്‍ താരത്തിന് പരിക്ക്"
english_title: "Car crashes into wall; The actor of the movie serial who was returning after the shooting was injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17308/car-crashes-into-wall-the-actor-of-the-movie-serial-who-was-returning-after-the-shooting-was-injured"
published_at: "2021-12-22T12:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2cfc892992_car accident.jpg"
keywords: []
---

# കാര്‍ മതിലില്‍ ഇടിച്ചു; ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സിനിമ സീരിയല്‍ താരത്തിന് പരിക്ക്

> **Lead Summary:** സിനിമ-സീരിയൽ താരം തനിമ സഞ്ചരിച്ചിരുന്ന കാർ ശ്രീകൃഷ്ണപുരത്ത് അപകടത്തിൽപ്പെട്ടു. കാർ അടുത്തുള്ള മതിലിലിടിച്ചാണ് അപകടമുണ്ടായത്.

## Article Content

സിനിമ-സീരിയൽ താരം തനിമ സഞ്ചരിച്ചിരുന്ന കാർ ശ്രീകൃഷ്ണപുരത്ത് അപകടത്തിൽപ്പെട്ടു. കാർ അടുത്തുള്ള മതിലിലിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ തനിമയ്ക്കും സഹയാത്രികരായ രമ (55), ബിന്ദു (47), മീനാക്ഷി (38), പ്രദീപ്കുമാർ (48) എന്നിവർക്കും പരിക്കേറ്റു. അഞ്ചുപേരെയും മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനാക്ഷി, പ്രദീപ് കുമാർ എന്നിവരുടെ നില ഗുരുതരമാണ്.

തനിമ അപകടനില തരണം ചെയ്തതായാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെയാണ് മണ്ണാർക്കാട്ടുനിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടത്.

ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണമണ്ഡപത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

കരിമ്പുഴ ട്രോമാകെയർ വൊളന്റിയർമാർ എത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര എന്നീ പ്രദേശങ്ങളിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17308/car-crashes-into-wall-the-actor-of-the-movie-serial-who-was-returning-after-the-shooting-was-injured)