---
title: "#binuadimali| അവസരം തന്നാൽ അഡ്ജസ്റ്മെന്റിന് തയ്യാറാണെന്ന്, ഞാൻ ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് ബിനു അടിമാലി"
english_title: "#Iwas #shocked #Iwas #ready #adjustment #given #chance #BinuAdimali #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/173016/iwas-shocked-iwas-ready-adjustment-given-chance-binuadimali-openup"
published_at: "2023-12-28T21:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658da33c9eea7_binu_1.jpg"
keywords: []
---

# #binuadimali| അവസരം തന്നാൽ അഡ്ജസ്റ്മെന്റിന് തയ്യാറാണെന്ന്, ഞാൻ ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് ബിനു അടിമാലി

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ബിനു അടിമാലി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. മിമിക്രി വേദിയില്‍ നിന്നുമാണ് ബിനു അടിമാലി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. നിലവിൽ സ്റ്റാർ മാജിക്കിലെ സജീവ സാന്നിധ്യമാണ് ബിനു അടിമാലി. രാഹുൽ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ബിനു അടിമാലി എത്തുന്നത്.

## Article Content

മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ബിനു അടിമാലി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. മിമിക്രി വേദിയില്‍ നിന്നുമാണ് ബിനു അടിമാലി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. നിലവിൽ സ്റ്റാർ മാജിക്കിലെ സജീവ സാന്നിധ്യമാണ് ബിനു അടിമാലി. രാഹുൽ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ബിനു അടിമാലി എത്തുന്നത്.

നടൻ ധർമജൻ ബോൾഗാട്ടിയും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. 2023 തനിക്ക് അത്ര നല്ല വർഷം ആയിരുന്നില്ലെന്നാണ് ബിനു അടിമാലി പറയുന്നത്. വലിയ ഒരു അപകടവും നഷ്ടവുമൊക്കെ സംഭവിച്ച വർഷമാണ്. പക്ഷെ സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു. എന്റെ അപകടവിവരം അറിഞ്ഞ് ശ്വേത മേനോൻ മുംബൈയിൽ നിന്നും എന്റെ വീട്ടിലെത്തി. ദിലീപേട്ടൻ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചു.

ജയസസൂര്യ അടക്കം നിരവധി പേരാണ് കാര്യങ്ങൾ തിരക്കി എത്തിയത്.സത്യത്തിൽ ഈ ഒരു അവസരത്തിൽ പലരുടെയും സ്നേഹം തിരിച്ചറിയാനായി ബിനു അടിമാലി പറഞ്ഞു. അതുപോലെ സിനിമയിൽ നിന്നുള്ള ഒരു അനുഭവവും ബിനു അടിമാലിപങ്കുവെച്ചു. 'ഒരിക്കൽ കാക്കനാട് വച്ചിട്ട് കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി നടക്കുകയാണ്. അപ്പൊ ഒരു ലോട്ടറി വിൽക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയിൽ ഒരു അവസരം ചോദിച്ചു.

ഇവരുടെ ഒക്കെ വിചാരം സിനിമയിൽ വന്നാൽ പിറ്റേ ദിവസം രക്ഷപ്പെട്ട് പോകാം എന്നാണ്. പിറ്റേ ദിവസം തൊട്ട് ഈ കൂട്ടുകാരന് പുറത്തിറങ്ങാൻ ആകില്ല. ഇവർ വന്ന് ഇവനോട് ചാൻസ് ചോദിച്ചുകൊണ്ടേ ഇരുന്നു, ഗതികെട്ടിട്ട് അവൻ പറഞ്ഞു സിനിമയിൽ വന്നാൽ അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടിവരുമെന്ന്. എന്നാൽ ചാൻസ് കിട്ടിയാൽ എന്തിനും റെഡി ആണെന്നാണ് അവർ പറഞ്ഞത്. ഇത് കേട്ടതോടെ നമ്മൾ ഞെട്ടിപ്പോയി,' എന്നാണ് ബിനു അടിമാലി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/173016/iwas-shocked-iwas-ready-adjustment-given-chance-binuadimali-openup)