സെക്‌സി ആയിരിക്കുക കഠിനാധ്വനമാണ്'; ഐറ്റം ഡാന്‍സിനെ കുറിച്ച് സാമന്ത

സെക്‌സി ആയിരിക്കുക കഠിനാധ്വനമാണ്'; ഐറ്റം ഡാന്‍സിനെ കുറിച്ച് സാമന്ത
2021-12-22T11:49:00 | By Susmitha Surendran

പുഷ്പ സിനിമ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ചിത്രത്തിലെ സാമന്തയുടെ ‘ഓ അണ്ടവാ’ ഐറ്റം സോംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. 66 മില്യണ്‍ വ്യൂസ് നേടിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലാണ്.

ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഗാനത്തിലെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. സെക്‌സി ആയിരിക്കുക എന്നത് കഠിനാധ്വാനമാണെന്ന് സമാന്ത പറയുന്നു. ”നന്നായിട്ടും മോശമായിട്ടും ഞാന്‍ അഭിനയിച്ചു, ഡാന്‍സ് കളിച്ചു, ഞാന്‍ തമാശയായും ഗൗരമായും നിന്നു.

ഞാന്‍ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും മികവ് പുലര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു.. എന്നിരുന്നാലും സെക്‌സി ആയിരിക്കുക എന്നത് അടുത്ത ലെവല്‍ കഠിനാധ്വാനമാണ്. എല്ലാവരുടയും സ്‌നേഹത്തിനു ഒരുപാട് നന്ദി” എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്. ആ ഒരു ഡാന്‍സിന് വേണ്ടി മാത്രം ഒന്നരക്കോടി രൂപയാണ് സാമന്തയ്ക്ക് പ്രതിഫലമായി നല്‍കിയത്.

സാമന്ത ആദ്യമായാണ് ഒരു സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ഐറ്റം സോംഗിന് ചുവടു വയ്ക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നതായി സാമന്ത തുറന്നു പറഞ്ഞിരുന്നു.

വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. താളവും ചുവടും ഒപ്പിയ്ക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്.


സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്.

Content Highlight: Being sexy is hard work '; Samantha about item dance

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup