#cheyyarubalu | വിവാഹിതരാകാൻ ഒരുങ്ങിയ വിജയകാന്തും രാധികയും! ഇരുവരെയും പിരിച്ചത് നടന്റെ ആത്മ സുഹൃത്ത്; സംഭവമിങ്ങനെ

#cheyyarubalu | വിവാഹിതരാകാൻ ഒരുങ്ങിയ വിജയകാന്തും രാധികയും! ഇരുവരെയും പിരിച്ചത് നടന്റെ ആത്മ സുഹൃത്ത്; സംഭവമിങ്ങനെ
2023-12-28T13:58:00 | By Athira V

നടൻ വിജയകാന്തിന് വേദനയോടെ വിട നൽകുകയാണ് തമിഴ് സിനിമാലോകം. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന വിജയകാന്ത് തിരികെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും കുടുംബവും പ്രേക്ഷകരുമെല്ലാം. അതിനിടെയാണ് കോവിഡ് ബാധിച്ചുള്ള മരണം. കഴിഞ്ഞ ദിവസമാണ് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിച്ചത്. 


എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ സൂപ്പർസ്റ്റാറായി തിളങ്ങി നിന്ന നടനാണ് വിജയകാന്ത്. ആക്ഷൻ സിനിമകളിലൊക്കെ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന നടന് വലിയ ആരാധക വൃന്ദമാണ് ഉണ്ടായിരുന്നത്. പുറച്ചി കലൈ​​ഗർ, ക്യാപ്റ്റൻ എന്നീ പേരുകളിലാണ് നടൻ അറിയപ്പെട്ടിരുന്നത്. നടനെന്നതിന് പുറമെ സംവിധായകനായും നിർമാതാവായുമെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയെങ്കിലും അദ്ദേഹത്തിനുള്ള ജനപ്രീതിയിൽ യാതൊരു കുറവും വന്നിരുന്നില്ല. 


1979 ൽ ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആയിരുന്നു വിജയകാന്തിന്റെ അരങ്ങേറ്റം. പിന്നീട് സട്ടം ഒരു ഇരുട്ടറെെ എന്ന സിനിമയ്ക്ക് ശേഷമാണ് വിജയകാന്ത് പ്രശസ്തിയിലേക്ക് ഉയരുന്നത്. എന്നാൽ തുടക്കകാലത്ത് ഒരുപാട് അവഗണകൾ വിജയകാന്തിന് നേരിടേണ്ടി വന്നിരുന്നു. സാധാരണ നായക നടൻമാരിൽ കണ്ടു വരുന്ന സൗന്ദര്യം ഇല്ലെന്ന് പറഞ്ഞ് നടനെ പലരും മാറ്റി നിർത്തി. പല നിർമാതാക്കളും വിജയകാന്തിനോട് മുഖം തിരിച്ചു. നടന്റെ സിനിമകളിൽ അഭിനയിക്കാൻ അക്കാലത്തെ നായിക നടിമാർ തയ്യാറാകാത്ത സാഹചര്യമുണ്ടായി. 

എന്നാൽ ഹിറ്റുകൾ സമ്മാനിച്ച് വിജയകാന്ത് മുന്നേറുകയായിരുന്നു. ഇതോടെ ഈ സാഹചര്യങ്ങളും മാറി മറിഞ്ഞു. തമിഴിലെ സൂപ്പർ നായികമാരുടെയെല്ലാം നായകനായി വിജയകാന്ത് എത്തി. നിരവധി ഹിറ്റ് കോംബോകളും അങ്ങനെ ഉണ്ടായി. അത്തരത്തിലൊരു കോംബോ ആയിരുന്നു വിജയകാന്തും രാധികയും. ഇരുവരും ഒരുമിച്ച് അഭിനയിച്ചാൽ ആ സിനിമ ഹിറ്റാകും എന്നതായിരുന്നു ഒരുകാലത്തെ വിശ്വാസം. അങ്ങനെ ഒരുപിടി ഹിറ്റുകൾ ഇവർ സമ്മാനിക്കുകയും ചെയ്തു. 

അടുത്ത സുഹൃത്തുക്കളും ആയിരുന്നു ഇരുവരും. ഇടക്കാലത്ത് ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടന്നിരുന്നു. വിവാഹത്തിനായി ഇരുവരും തയ്യാറെടുത്തെങ്കിലും വിവാഹം നടന്നില്ല. അടുത്തിടെ വിവാഹത്തിലെത്തിയ രാധിക-വിജയകാന്ത് പ്രണയം തകരാനുള്ള കാരണത്തെ കുറിച്ച് തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലു പറയുകയുണ്ടായി. ഇപ്പോഴിതാ ആ വെളിപ്പെടുത്തൽ വീണ്ടും ശ്രദ്ധനേടുകയാണ്. 


തമിഴിലെ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ഇബ്രാഹിം റാവുത്തറാണ് വിവാഹത്തിലേക്ക് എത്തിയ ഇവരുടെ പ്രണയം തകരാൻ കാരണക്കാരനായതെന്നാണ് ചെയ്യാറു ബാലു പറയുന്നത്. 'വിജയകാന്തിന് പേടിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരു ഗോസിപ്പുകൾക്കും ചെവി കൊടുത്തിരുന്നില്ല. അതിനിടെ ഇബ്രാഹിം റാവുത്തറാണ് വിജയകാന്തിനെയും രാധികയെയും വേർപെടുത്തിയത്. വിജയകാന്താണ് രാധികയോട് വിവാഹത്തിന് ഇല്ലെന്ന് പറഞ്ഞത്,' 

'രണ്ടുപേരും സിനിമയിൽ ഉള്ളത് കൊണ്ടാകും റാവുത്തർ ആ വിവാഹം വേണ്ടെന്ന് ഉപദേശിച്ചതെന്നാണ് വിജയകാന്ത് കരുതി. എന്നാൽ വിജയകാന്തിനെ ഒരു മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു റാവുത്തറുടെ ഉദ്ദേശം. റാവുത്തറായിരുന്നു എല്ലാ കാര്യങ്ങളിലും വിജയകാന്തിന് ഉപദേശം നൽകിയിരുന്നത്. നടനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും റാവുത്തർ ആണ്. അതിനാൽ തന്നെ രാധിക നടന്റെ ജീവിതത്തിലേക്ക് വന്നാൽ എല്ലാം മാറുമെന്ന് റാവുത്തർ കരുതി,'

'വിജയകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയത് രാധികയെ വിഷമിപ്പിച്ചിരുന്നു. പിന്നീട് വിജയകാന്ത് പ്രേമലതയെ വിവാഹം കഴിച്ചു, മാത്രമല്ല അതുവരെ തന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായ റാവുത്തറിൽ നിന്ന് അകലുകയും ചെയ്തു', ചെയ്യാറു ബാലു എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. അതേസമയം നടൻ ശരത്കുമാറിനെയാണ് രാധിക വിവാഹം ചെയ്തത്. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. 

Content Highlight: #cheyyarubalu #opened #up #about #vijayakanth #radhika #love #story

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup