---
title: "അഞ്ച് തവണ അവനെ ചുംബിക്കണമായിരുന്നു, നര്‍ഗീസ് ഫഖ്രി പറയുന്നു "
english_title: "I had to kiss him five times, says Nargis Fakhri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17285/i-had-to-kiss-him-five-times-says-nargis-fakhri"
published_at: "2021-12-22T11:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2bbb3c4c9b_nargeef.jpg"
keywords: []
---

# അഞ്ച് തവണ അവനെ ചുംബിക്കണമായിരുന്നു, നര്‍ഗീസ് ഫഖ്രി പറയുന്നു 

> **Lead Summary:** 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന സിനിമയിലൂടെ സീരിയല്‍ കിസ്സര്‍ എന്ന പേര് നേടിയ താരമാണ് ഇമ്രാന്‍ ഹാഷ്മി . പിന്നീട് ഇമ്രാന്‍ ഹാഷ്മി ചിത്രങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത് ഒന്നായി മാറുകയായിരുന്നു ചൂടന്‍ ചുംബന രംഗങ്ങള്‍. ഇതുമൂലം ചില നടിമാര്‍ ഇമ്രാന്‍ ഹാഷ്മിയുടെ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.

## Article Content

2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന സിനിമയിലൂടെ സീരിയല്‍ കിസ്സര്‍ എന്ന പേര് നേടിയ താരമാണ് ഇമ്രാന്‍ ഹാഷ്മി . പിന്നീട് ഇമ്രാന്‍ ഹാഷ്മി ചിത്രങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത് ഒന്നായി മാറുകയായിരുന്നു ചൂടന്‍ ചുംബന രംഗങ്ങള്‍. ഇതുമൂലം ചില നടിമാര്‍ ഇമ്രാന്‍ ഹാഷ്മിയുടെ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.

എന്നാല്‍ രസകരമായൊരു കഥയാണ് നര്‍ഗിസ് ഫഖ്രിയ്ക്ക് പറയാനുള്ളത്. സീരിയല്‍ കിസ്സര്‍ ആയ ഇമ്രാനെ ചുംബനത്തിലൂടെ തന്നെ ഞെട്ടിച്ച കഥ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു അസര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ക്രിക്കറ്റ് ഇതിഹാസവുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്.

ചിത്രത്തിലെ ബോല്‍ ദോ ന സര എന്ന പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് ഇമ്രാനും നര്‍ഗിസും തുറന്നു പറഞ്ഞിരുന്നു. പാട്ടിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. അഞ്ച് തവണ താന്‍ ഇമ്രാനെ ചുംബിക്കുന്നുണ്ടെന്നും അതിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച് വരെ താന്‍ ചിന്തിച്ചുവെന്നാണ് നര്‍ഗിസ് പറയുന്നത്.

ഞാന്‍ അവനെ ചുംബിക്കണമായിരുന്നു. അതും അഞ്ച് തവണ. ഞാന്‍ അതിന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇതെന്റെ കരാറില്‍ പറയാത്തത് ആണല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.

ഇല്ലെന്ന്്അഭിനയിക്കുന്നുണ്ടായിരുന്നുവെങ്കിലും അവനത് ആസ്വദിക്കുന്നുണ്ടെന്നതായിരുന്നു സത്യം. ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല എന്നായിരുന്നു ആ നുണയന്‍ പറഞ്ഞത്” നര്‍ഗിസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17285/i-had-to-kiss-him-five-times-says-nargis-fakhri)