---
title: "#vijayakanth | ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങൾ അനവധി; ആക്ഷൻ രം​ഗങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം "
english_title: "#Many #characters #were #done #without #dupes; #star #who #won #fans# through #action #scenes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172809/many-characters-were-done-without-dupes-star-who-won-fans-through-action-scenes"
published_at: "2023-12-28T10:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cfdf49bb5d_by.jpg"
keywords: []
---

# #vijayakanth | ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങൾ അനവധി; ആക്ഷൻ രം​ഗങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം 

> **Lead Summary:** **ആക്ഷൻ** രം​ഗങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള വിജയകാന്ത് ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങളും അനവധിയാണ്. ഈയടുത്ത് അത്തരത്തിലൊരു രം​ഗം നിർമാണ കമ്പനിയായ എവിഎം പുറത്തു വിട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

## Article Content

**ആക്ഷൻ** രം​ഗങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള വിജയകാന്ത് ഡ്യൂപ്പില്ലാതെ ചെയ്ത കഥാപാത്രങ്ങളും അനവധിയാണ്. ഈയടുത്ത് അത്തരത്തിലൊരു രം​ഗം നിർമാണ കമ്പനിയായ എവിഎം പുറത്തു വിട്ടത് ആരാധകരെ അമ്പരപ്പിച്ചിരുന്നു.

1994-ൽ പുറത്തിറങ്ങിയ ‘സേതുപതി ഐപിഎസ്’ എന്ന ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളുടെ ദൃശ്യങ്ങൾ 28 വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവിട്ടത്. തീവ്രവാദികൾ ക്ലോക്ക് ടവറിൽ സ്ഥാപിച്ച ബോംബ് വിജയകാന്തിന്റെ കഥാപാത്രം നിർവീര്യമാക്കുന്നതാണ് രം​ഗം.

വിജയകാന്ത് ക്ലോക്ക് ടവറിൽ വലിഞ്ഞുകയറി കൂറ്റൻ ഘടികാരത്തിന്റെ സൂചികൾ തിരിക്കുന്നതാണ് രം​ഗം. എന്നാൽ അദ്ദേഹമത് ചെയ്തത് ഡ്യൂപ്പില്ലാതെയായിരുന്നുവെന്ന് നിർമാണ കമ്പനികളുടെ ദൃശ്യത്തിൽ കാണാം.

ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിജയകാന്തിന്റെ ആക്ഷൻ രം​ഗങ്ങൾ കൊണ്ട് കെെയടി നേടിയ ചിത്രമാണ് ‘സേതുപതി ഐപിഎസ്’. പി.വാസുവാണ് ചിത്രം സംവിധാനം ചെയ്തത്. പോലീസ് സൂപ്രണ്ടായാണ് ചിത്രത്തിൽ താരമെത്തിയത്.

മീന നായികയായെത്തിയ ചിത്രം ആ വർഷത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു. 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്.

നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെയാണ് ക്യാപ്റ്റനെന്ന് ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/172809/many-characters-were-done-without-dupes-star-who-won-fans-through-action-scenes)