---
title: "#sushantsinghrajput | സുശാന്ത് സിങ്ങിന്റെ മരണം: നടി റിയ ചക്രവർത്തിക്കെതിരായ തിരച്ചിൽ നോട്ടിസ് ഹൈക്കോടതി റദ്ദാക്കി "
english_title: "#Sushant Singh #death #High #Court #quashes #search #notice #against #actress #RheaChakraborty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172789/sushant-singh-death-high-court-quashes-search-notice-against-actress-rheachakraborty"
published_at: "2023-12-28T08:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cdef49f7a3_susanth.jpg"
keywords: []
---

# #sushantsinghrajput | സുശാന്ത് സിങ്ങിന്റെ മരണം: നടി റിയ ചക്രവർത്തിക്കെതിരായ തിരച്ചിൽ നോട്ടിസ് ഹൈക്കോടതി റദ്ദാക്കി 

> **Lead Summary:** **നട**ൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് ബോംബെ ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി.

## Article Content

**നട**ൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് ബോംബെ ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി.

ദുബായിൽ ഒരാഴ്ചത്തെ പരിപാടികളിൽ പങ്കെടുക്കാൻ അനുമതി തേടിയതിനെ തുടർന്നാണിത്.
സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ട് 3 വർഷമായെന്നും അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നും റിയയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

2020 ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയും കുടുംബാംഗങ്ങളും സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/172789/sushant-singh-death-high-court-quashes-search-notice-against-actress-rheachakraborty)