#rambha | ലൈറ്റ് അണഞ്ഞപ്പോൾ എന്നെ തൊ‌ട്ടത് ആ സൂപ്പർതാരം; പിന്നെ സംഭവിച്ചത്രം! മനസ്സ് തുറന്ന് രംഭ

#rambha | ലൈറ്റ് അണഞ്ഞപ്പോൾ എന്നെ തൊ‌ട്ടത് ആ സൂപ്പർതാരം; പിന്നെ സംഭവിച്ചത്രം! മനസ്സ് തുറന്ന് രംഭ
2023-12-27T20:55:00 | By Athira V

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് രംഭ. തൊണ്ണൂറുകളിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന രംഭ ​ഗ്ലാമറസ് വേഷങ്ങളിലൂടെ തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് തരം​ഗം സൃഷ്ടിച്ചു. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രം​ഗം വിട്ടത്. ഇന്നും രംഭയെ മറക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. ഒരു തമിഴ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രംഭയിപ്പോൾ. 

ഉള്ളത്തെ അല്ലിത്ത എന്ന സിനിമയിൽ അഭിനയക്കവെയുണ്ടായ സംഭവങ്ങളെക്കുറിച്ച് നടി തുറന്ന് സംസാരിച്ചു. സുന്ദർ സി സംവിധാനം ചെയ്ത സിനിമയാണിത്. കാർത്തിക്, ​ഗൗണ്ടമണി, മണിവണ്ണൻ തുടങ്ങിയർക്കൊപ്പമാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത്. 'ആദ്യം ​ഗൗണ്ടമണി സാറെ കണ്ടപ്പോൾ ഭയന്നു. പുതിയ നടിയാണോ എന്ന് ചോദിച്ചു. ബോംബെയിൽ നിന്നാണോ എന്നും ചോദിച്ചു. പിന്നീട് ജോളിയായി. മണിവണ്ണൻ സർ എനിക്ക് അച്ഛനെ പോലെയാണ്. അദ്ദേഹത്തിന്റെ വാൻ വസ്ത്രം മാറാൻ നൽകും. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്' .


'സെറ്റിൽ എപ്പോഴും തമാശയായിരുന്നു. എല്ലാവരും കാർഡ് കളിക്കും. എനിക്കായി അവർ തല്ലുണ്ടാക്കിയിട്ടുണ്ട്. അന്ന് ഞാൻ പുതുമുഖമാണ്. എവിടെയെങ്കിലും പോയി വസ്ത്രം മാറണം. ഒരു സ്ഥലത്ത് മദ്യപിച്ച ചിലർ ഉണ്ടായിരുന്നു. അവർ എന്തൊക്കെയോ കമന്റ് ചെയ്തു. ഞാൻ സ്റ്റാഫിനോടൊപ്പം ഓടി വന്നു. ഊ‌ട്ടിയിലാണ്. സംഭവമറിഞ്ഞ് ക്യാമറമാനും മറ്റുള്ളവരുമെല്ലാം പോയി അവരെ അടിച്ചോടിച്ചു'.

'അടുത്ത ദിവസം ഈ സംഘം ഒരു ​ഗ്യാങ്ങിനെ കൂട്ടി വന്ന് ഷൂട്ടിം​ഗ് തടസപ്പെടുത്തി. വലിയ ഫൈറ്റ് നടന്നു. അതിനടുത്ത് ഖുശ്ബുവിന്റെ സിനിമയുടെ ഷൂട്ടിം​ഗും ന‌ടക്കുന്നുണ്ട്. അന്ന് ഖുശ്ബുവും സുന്ദർ സി സാറും ഡേറ്റിം​ഗിലാണ്. ഖുശ്ബുവിന്റെ മലയാള സിനിമയുടെ ​ഗ്യാങ്ങും ഞങ്ങളോടൊപ്പം നിന്നു. രണ്ട് സിനിമകളുടെ ആളുകളും എനിക്ക് സെക്യൂരിറ്റിയായി നിന്നു. എന്റെ വണ്ടി പോകുമ്പോൾ മുന്നിലും പിന്നിലും നാല് വണ്ടികൾ വീതമുണ്ടാകും. അത്രമാത്രം അവരെന്നെ സംരക്ഷിച്ചു,' രംഭ പറയുന്നു. 


രണ്ട് നായികമാരുള്ള സിനിമയിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് തന്റെ വസ്ത്രങ്ങളും ലുക്കുമെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും രംഭ പറയുന്നു. തെലുങ്കിലെ എന്റെ മൂന്നാമത്തെ സിനിമയിൽ രണ്ട് നായികമാരുണ്ട്. അപ്പോഴാണ് എനിക്ക് ടെൻഷൻ തുടങ്ങിയത്. എന്റെ വസ്ത്രം പോര, ഇത് ധരിക്കാൻ പറ്റില്ലെന്ന് ഡാൻസ് മാസ്റ്ററോട് പറഞ്ഞു. അസൂയ തോന്നിത്തു‌ടങ്ങി. ഇത്തര തോന്നലുകൾ എല്ലാവർക്കും ഉണ്ടാകും. പക്ഷെ അത് ക്യൂട്ട് ആയിരുന്നു. തനിക്ക് ശത്രുതാ മനോഭാവം ഇല്ലായിരുന്നെന്നും രംഭ വ്യക്തമാക്കി. 

അരുണാചലം എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമുള്ള അനുഭവങ്ങളും രംഭ പങ്കുവെച്ചു. ഷൂട്ടിം​ഗ് സെറ്റ് കുടുംബം പോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കും. അരുണാചലം സിനിമയിൽ അഭിനയിക്കവെ സന്ധ്യക്ക് ലൈറ്റ് അണഞ്ഞു. ഉടനെ ആരോ ഒരാൾ എന്നെ തട്ടി. ഞാൻ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോൾ ആരാണ് രംഭയെ തൊട്ടതെന്ന സംസാരം വന്നു. രജിനി സാറായിരുന്നു തൊട്ടത്. വെറുതെ തമാശ കാണിച്ചതാണ്. ഇത്തരം തമാശകൾ ഒപ്പിക്കുന്നയാളായിരുന്നു രജിനികാന്തെന്നും രംഭ ഓർത്തു. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ തിളങ്ങാൻ രംഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

Content Highlight: #rambha #shares #her #experiences #movies #reveals #how #super #star #pranked

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup