---
title: "ഐശ്വര്യ നായികയാവുന്ന കുമാരി  മോഷൻ പോസ്റ്റർ പുറത്ത് "
english_title: " Aishwarya Lakshmi will play the lead role in the film which will be directed by Supriya Menon under the banner of Prithviraj Productions"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1727/aishwarya-lakshmi-will-play-the-lead-role-in-the-film-which-will-be-directed-by-supriya-menon-under-the-banner-of-prithviraj-productions"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc09a20ab89e_kumari.jpg"
keywords: []
---

# ഐശ്വര്യ നായികയാവുന്ന കുമാരി  മോഷൻ പോസ്റ്റർ പുറത്ത് 

> **Lead Summary:** പൃഥ്വിരാജ് നായകനായി എത്തിയ ആക്ഷൻ ചിത്രമായിരുന്നു രണം. രണത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.

## Article Content

പൃഥ്വിരാജ് നായകനായി എത്തിയ ആക്ഷൻ ചിത്രമായിരുന്നു രണം. രണത്തിന് ശേഷം നിർമൽ സഹദേവ്‌ ഒരുക്കുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങി.

പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്‌.

നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌.ജേക്സ്‌ ബിജോയ്‌ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ്‌മെ ടെൻസിംഗ്‌ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1727/aishwarya-lakshmi-will-play-the-lead-role-in-the-film-which-will-be-directed-by-supriya-menon-under-the-banner-of-prithviraj-productions)