---
title: "'മമ്മൂട്ടി സര്‍ എന്നല്ലാതെ അതിന് മറ്റൊരു ഉത്തരമില്ല', അല്ലു അര്‍ജുന്‍"
english_title: "'There is no other answer but Mammootty Sir', Allu Arjun"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17269/there-is-no-other-answer-but-mammootty-sir-allu-arjun"
published_at: "2021-12-22T10:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2b1ed1c5f1_ALLU ARJUN.jpg"
keywords: []
---

# 'മമ്മൂട്ടി സര്‍ എന്നല്ലാതെ അതിന് മറ്റൊരു ഉത്തരമില്ല', അല്ലു അര്‍ജുന്‍

> **Lead Summary:** തന്റെ സിനിമ പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്‍ അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി’യാണെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.

## Article Content

തന്റെ സിനിമ പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്‍ അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയില്‍ വൈറലാകുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി’യാണെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.

ഗോഡ്ഫാദര്‍ സിനിമയുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് ‘മമ്മൂട്ടി സാര്‍’ എന്ന് അല്ലു മറുപടി നല്‍കിയത്.

അല്ലുവിന്റെ വാക്കുകള്‍ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു. തെന്നിന്ത്യ സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ രണ്ട് ദിവസം മുമ്പാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അല്ലുവിന്റെ വില്ലനായി നടന്‍ ഫഹദ് ഫാസിലാണ് അഭിനയിച്ചിരിക്കുന്നത്.

അല്ലുവും ഫഹദും ഒന്നിച്ച് ക്ലൈമാക്സിലാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇരുവരുടെയും പ്രകടനം മികച്ച് നിന്നുവെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. സിനിമയുടെ അവസാന ഭാഗത്തില്‍ മികച്ച് നിന്നത് ഫഹദും അല്ലുവും ഒരുമിച്ചുള്ള സീനാണെന്നും പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കേരളത്തിലെ 250ലേറെ തിയേറ്ററുകളില്‍ തമിഴ് പതിപ്പ് ആണ് പ്രദര്‍ശിപ്പിച്ചത്. മലയാളം പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നില്ല. സമയക്കുറവിന്റേതായ സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യേണ്ടിവന്നതുമൂലം സംഭവിച്ച ഒരു പിഴവില്‍ നിന്നാണ് ഈ സ്ഥിതി ഉണ്ടായതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/17269/there-is-no-other-answer-but-mammootty-sir-allu-arjun)