---
title: "#meena| ഭർത്താവിനും എനിക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു, കുടുംബത്തെ ബാധിച്ചു; തുറന്ന് പറഞ്ഞ് മീന"
english_title: "#problems #between #my #husband #family #affected  #Meena #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172518/problems-between-my-husband-family-affected-meena-openup"
published_at: "2023-12-27T09:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ba77147298_meena_4.jpg"
keywords: []
---

# #meena| ഭർത്താവിനും എനിക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു, കുടുംബത്തെ ബാധിച്ചു; തുറന്ന് പറഞ്ഞ് മീന

> **Lead Summary:** ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണമുണ്ടാക്കിയ ആഘാതം മറന്ന് പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടി മീന. അപ്രതീക്ഷിതമായാണ് വിദ്യാസാ​ഗർ അസുഖ ബാധിതനായി ആശുപത്രിയിലാകുന്നത്.. 95 ദിവസത്തോളം ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ഭർത്താവിന്റെ മരണം മീനയെ തകർത്തിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്കിടെ മീനയെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നു.

## Article Content

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണമുണ്ടാക്കിയ ആഘാതം മറന്ന് പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടി മീന. അപ്രതീക്ഷിതമായാണ് വിദ്യാസാ​ഗർ അസുഖ ബാധിതനായി ആശുപത്രിയിലാകുന്നത്.. 95 ദിവസത്തോളം ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ഭർത്താവിന്റെ മരണം മീനയെ തകർത്തിരുന്നു. എന്നാൽ ഈ സംഭവങ്ങൾക്കിടെ മീനയെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നു.

വിദ്യാസാ​ഗറിന്റെ മരണത്തിന് ശേഷം മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന അഭ്യൂഹമായിരുന്നു ഇതിലൊന്ന്. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകൾ ചൂണ്ടിക്കാണിക്കുകയാണ് മീന. വിദ്യാ സാ​ഗറും ഞാനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ വന്നു. ഞങ്ങൾക്കിടയിൽ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത് മീന പറയുന്നു. 'വിദ്യാസാ​ഗറിന് ശ്വാസകോശ ട്രാൻസ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപ‌ടി ക്രമങ്ങൾ നട‌ന്ന് വരികയായിരുന്നു.

അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്.അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ഈ ‍ഞെട്ടൽ മാറിവരുന്നതേയുള്ളൂ എന്നും മീന വ്യക്തമാക്കി. വിദ്യാസാ​ഗറിന്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷം ഞാൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നെന്ന് അവർ എഴുതി. സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചി‌ട്ടുണ്ട്,' മീന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/172518/problems-between-my-husband-family-affected-meena-openup)