ബിഗ് ബജറ്റ് ചിത്രങ്ങളുടെ തോഴനായി പ്രഭാസ്

ബിഗ് ബജറ്റ് ചിത്രങ്ങളുടെ തോഴനായി പ്രഭാസ്
2021-10-04T21:49:00 | By Truevision Admin

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകസിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽചർച്ച വിഷയമാണ്. ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് വാളുമേന്തി നടന്നു വരുന്ന പ്രഭാസിന്റെ രൂപമാണ്.

ബിഗ് ബജറ്റ് ചിത്രങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് പ്രഭാസ് ഇപ്പോൾ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്ന് സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ആക്ഷൻ ചിത്രമായ സാഹോയ്ക്കു ശേഷം, ആദിപുരുഷ്, രാധേ ശ്യാം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ചിത്രങ്ങളുടെ ജോലികൾ അണിയറയിൽ തകൃതിയിൽ നടക്കുകയാണ്.1000 കോടി രൂപയ്ക്ക് മുകളിലാണ് മൂന്നു ചിത്രങ്ങളും ഒരുങ്ങുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.


ഈ മൂന്ന് ചിത്രങ്ങളിലും പ്രഭാസിനോടൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'ആദിപുരുഷ്'. നടനോടൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാനും ചിത്രത്തിലെത്തുന്നുണ്ട്. വില്ലൻ ഗെറ്റപ്പിലാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്.

രാമ-രാവണ കഥ പറയുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. നായികയായി ബോളിവുഡ് താരം അനുഷ്ക ശർമയുടെ പേര് ഉയർന്ന് കേട്ടിരുന്നു. ചിത്രത്തിലെ സെയ്ഫിന്റേയും പ്രഭാസിന്റേയും ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. കരീനയായിരുന്നു സെയ്ഫിന്റെ രാവണ ഗെറ്റപ്പ് പങ്കുവെച്ചത്.


450 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.അണിയറയിൽ ഒരുങ്ങുന്ന പ്രഭാസിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് രാധേ ശ്യം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ .വിക്രമാദിത്യൻ എന്ന കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.

250 കോടി രൂപയുടെ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന രാധേ ശ്യാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹാനടി സംവിധാനം ചെയ്ത നാഗ് അശ്വിന്റെ സയൻസ് ഫിക്ഷനാണ് മറ്റൊരു പ്രഭാസ് ചിത്രം.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോണാണ് നായികയായി എത്തുന്നത്. ദീപിക ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. 300 കോടി രൂപയ്ക്കു മുകളിലാണ് ബജറ്റ്.

Content Highlight: Prabhas has won the hearts of the world cinema audience with her single 'Bahubali'. Bahubali, directed by Rajamouli, is still a hot topic among the audience

Next TV

Related Stories
ദേശീയ പുരസ്കാര പ്രഭയില്‍ 'കൽക്കി 2898 എ.ഡി' : രണ്ടാം ഭാഗം അടുത്ത വര്ഷം തീയേറ്ററുകളില്‍

Jul 20, 2026 02:23 PM

ദേശീയ പുരസ്കാര പ്രഭയില്‍ 'കൽക്കി 2898 എ.ഡി' : രണ്ടാം ഭാഗം അടുത്ത വര്ഷം തീയേറ്ററുകളില്‍

പ്രഭാസ് നായകനായ കൽക്കി 2898 എ.ഡി 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രവും മികച്ച പ്രൊഡക്ഷൻ ഡിസൈനും നേടി. 2027-ൽ രണ്ടാം ഭാഗം തിയേറ്ററിൽ...

Read More >>
പണി പാളിയോ ....?  തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

Jul 18, 2026 08:37 PM

പണി പാളിയോ ....? തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

പ്രമോഷൻ പരിപാടിയിൽ വിജയിയെയും തൃഷയെയും പരാമർശിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശ വിവാദം. മാപ്പ് പറയണമെന്ന് വിജയ്...

Read More >>
'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ, വിജയ് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്

Jul 18, 2026 09:33 AM

'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ, വിജയ് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രം ജനായകൻ ജൂലൈ 23ന് റിലീസ്. പുലർച്ചെ 6ന് ഫസ്റ്റ് ഷോ. അഡ്വാൻസ് ബുക്കിംഗ്...

Read More >>
'പ്രസവകാലത്ത് രാജ്ഞിയെപ്പോലെ പരിചരണം, ആർത്തവവിരാമത്തിലോ? സ്ത്രീകൾക്കായുള്ള കരുതലിൽ മാറ്റം വേണമെന്ന് സമീര റെഡ്ഡി

Jul 17, 2026 05:21 PM

'പ്രസവകാലത്ത് രാജ്ഞിയെപ്പോലെ പരിചരണം, ആർത്തവവിരാമത്തിലോ? സ്ത്രീകൾക്കായുള്ള കരുതലിൽ മാറ്റം വേണമെന്ന് സമീര റെഡ്ഡി

മെനോപോസിനെ കുറിച്ച് സമൂഹം മിണ്ടുന്നില്ലെന്ന് നടി സമീര റെഡ്ഡി. പ്രസവാനന്തര വിഷാദം, ഹോർമോൺ മാറ്റങ്ങൾ, സ്ത്രീകൾക്ക് വേണ്ട പിന്തുണ...

Read More >>
അഭിനയത്തിലേക്ക് ജേസൺ സഞ്ജയ്? അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തൽ

Jul 17, 2026 04:38 PM

അഭിനയത്തിലേക്ക് ജേസൺ സഞ്ജയ്? അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തൽ

വിജയ് മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന 'സിഗ്മ' സിനിമയുടെ വിശേഷങ്ങൾ. അൽഫോൺസ് പുത്രൻ അഭിനയിക്കാൻ ക്ഷണിച്ചെന്നും അഭിനയത്തെക്കുറിച്ചും ജേസൺ...

Read More >>
'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

Jul 17, 2026 03:47 PM

'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

ദളപതി വിജയുടെ അവസാന ചിത്രം ജനനായകൻ പുതിയ പതിപ്പുമായി ജൂലൈ 23ന് റിലീസ്. പാട്ടുകളിൽ മാറ്റം വരുത്തിയതായി നിർമാതാവ്. കേരള ബുക്കിംഗ് ജൂലൈ...

Read More >>
Top Stories










News Roundup






GCC News