---
title: "#seemagnair| വിദ്യാമ്മയുടെ വീട്ടില്‍ രാത്രിയായാല്‍ ചിലങ്കയുടെ ശബ്ദം ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി സീമ"
english_title: "#night #Vidyamma's #house #sound #Chilanka #Actress #Seema #opensup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/172484/night-vidyammas-house-sound-chilanka-actress-seema-opensup"
published_at: "2023-12-26T23:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b1632dbed7_seema_3.jpg"
keywords: []
---

# #seemagnair| വിദ്യാമ്മയുടെ വീട്ടില്‍ രാത്രിയായാല്‍ ചിലങ്കയുടെ ശബ്ദം ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി സീമ

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സിനിമയിലും സീരിയലിലും സീമ ജി നായര്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ വേറിട്ട ശബ്ദത്തിലൂടെയാണ് സീമ ജി നായര്‍ ശ്രദ്ധ നേടുന്നത്. സിനിമ രംഗത്തേയും മറ്റും കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ഇടപ്പെട്ടാണ് സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇപ്പോഴിതാ നടി ശ്രീവിദ്യയുടെ വീടിനെക്കുറിച്ചുള്ള സീമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സിനിമയിലും സീരിയലിലും സീമ ജി നായര്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തന്റെ വേറിട്ട ശബ്ദത്തിലൂടെയാണ് സീമ ജി നായര്‍ ശ്രദ്ധ നേടുന്നത്. സിനിമ രംഗത്തേയും മറ്റും കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ഇടപ്പെട്ടാണ് സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ഇപ്പോഴിതാ നടി ശ്രീവിദ്യയുടെ വീടിനെക്കുറിച്ചുള്ള സീമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ശ്രീവിദ്യയുടെ വീട് വൃത്തിയാക്കാന്‍ പോയതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. വിദ്യാമ്മയെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വിദ്യാമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്നു. ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു. അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു. ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം,

പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു.അത്തരം റൂമറുകള്‍ പ്രചരിച്ചു. തിരുവനന്തപുരത്തെ വീടിനെക്കുറിച്ച്. അങ്ങനെ അശുഭമായ ടോക്കുകള്‍ വന്നപ്പോള്‍ അത് നോക്കിയിരുന്നവര്‍ എന്നെ ബന്ധപ്പെട്ടു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അതൊക്കെ ഉരച്ച് തേച്ച് കഴുകി. രണ്ട് മൂന്ന് പേര്‍ കുത്തിയിരുന്ന് ഉരച്ച് തേച്ച് കഴുകയായിരുന്നു.

സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു.അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. എല്ലാ ദിവസവും വീട് തുറക്കണമെന്നും തുളസി തറയില്‍ വിളക്ക് വെക്കണം എന്നൊരാളെ ഏല്‍പ്പിച്ചു. ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും അവിടെ തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് നോക്കുന്നത് സീമ പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/172484/night-vidyammas-house-sound-chilanka-actress-seema-opensup)