---
title: "#nikhilavimal | കണ്ണൂരും കോഴിക്കോടും ഒക്കെ അങ്ങനെയുണ്ടാവും; കാരണം...ഇപ്പോൾ അധികം പേർക്കും ഇല്ലാത്തത് അതാണ്! നിഖില വിമൽ "
english_title: "#It #will #be #same #Kannur #Kozhikode #Because #many #people #have #anymore #NikhilaVimal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172434/it-will-be-same-kannur-kozhikode-because-many-people-have-anymore-nikhilavimal"
published_at: "2023-12-26T20:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ae5b32bebf_nikhil.jpg"
keywords: []
---

# #nikhilavimal | കണ്ണൂരും കോഴിക്കോടും ഒക്കെ അങ്ങനെയുണ്ടാവും; കാരണം...ഇപ്പോൾ അധികം പേർക്കും ഇല്ലാത്തത് അതാണ്! നിഖില വിമൽ 

> **Lead Summary:** നിരവധി നല്ലമലയാളം സിനിമയുടെ ഭാ​ഗമായ താരമാണ് നിഖില വിമല.പേരില്ലൂർ പ്രീമിയർ ലീഗ് എന്ന തന്റെ പുതിയ വെബ് സീരീസിന്റെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്. സൈന സൗത്ത് പ്ലസിനാണ് നിഖില അഭിമുഖം നൽകിയത്.കേരളത്തിലെ സ്ത്രീധന സമ്പ്രദായത്തെ പറ്റിയും, വിവാഹ രീതികളെ പറ്റിയും ഒക്കെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളും ആളുകൾ ഏറ്റെടുക്കുന്നുണ്ട്.

## Article Content

നിരവധി നല്ലമലയാളം സിനിമയുടെ ഭാ​ഗമായ താരമാണ് നിഖില വിമല.പേരില്ലൂർ പ്രീമിയർ ലീഗ് എന്ന തന്റെ പുതിയ വെബ് സീരീസിന്റെ വിശേഷങ്ങളുമായി താരം എത്തിയിരിക്കുകയാണ്. സൈന സൗത്ത് പ്ലസിനാണ് നിഖില അഭിമുഖം നൽകിയത്.കേരളത്തിലെ സ്ത്രീധന സമ്പ്രദായത്തെ പറ്റിയും, വിവാഹ രീതികളെ പറ്റിയും ഒക്കെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളും ആളുകൾ ഏറ്റെടുക്കുന്നുണ്ട്.

സ്ത്രീധനം ഒരു ജില്ലയുടെ മാത്രം പ്രശ്‌നമല്ലെന്നും എല്ലാ ജില്ലകളിലും ഉണ്ടെന്നും നിഖില പറയുന്നു. കൂടാതെ പെണ്ണുകാണൽ എന്ന രീതിയെ താൻ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നും താരം പറയുന്നുണ്ട്.’സ്ത്രീധനത്തെ കുറിച്ച് നമുക്ക് അറിയാമായിരുന്നിട്ടും ചിലപ്പോഴൊക്കെ വല്ലാതെ ട്രോമട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ടാകാം.

ഇപ്പോൾ അധികം പേർക്കും ഇല്ലാത്തത് മെന്റൽ സ്ട്രെങ്ത്ത് ആണ്. എല്ലാവരും ദുർബലരാണ്. പലർക്കും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയില്ല. എനിക്കും വളരെ അത്ഭുതമുണ്ട്, ടെക്‌നോളജി ഇത്രയധികം വളർന്നിട്ടും നമ്മൾ ഇക്കാര്യങ്ങൾ ഒന്നും മനസിലാക്കുന്നില്ല’.

മറ്റൊന്ന്,’നമ്മുടെ നാട്ടിലും സ്ത്രീധനം വാങ്ങുന്നവരുണ്ടാവാം. ചോദിക്കുന്നവരും ഉണ്ടാവാം. സ്ത്രീധനം വേണ്ടേ എന്ന് അങ്ങോട്ട് ചോദിച്ചു കൊടുപ്പിക്കുന്ന ആളുകളുമുണ്ടാവും. നമുക്ക് അറിയില്ല ആരാണ് ഇത് ചെയ്യുന്നതെന്ന്. ഇത് തികച്ചും വ്യക്തികൾ തമ്മിലുള്ള ഇടപാടാണ്. അല്ലാതെ ഒരു ജില്ലയുടെ പ്രശ്‌നമല്ല.നാട്ടുകാരുടെ പ്രശ്‌നവുമല്ല’ നിഖില ചൂണ്ടിക്കാട്ടി.

‘ഇത് വാങ്ങണോ വേണ്ടയോ എന്നുള്ളത് നമ്മുടെ മനോഭാവമാണ്. ഒരു വ്യക്തികളുടെയും തീരുമാനമാണ്. കൊല്ലം ജില്ലയിൽ ആണെങ്കിൽ പോലും ഒരു അൻപത് ശതമാനം പേർ ഇതിനോട് യോജിക്കാത്ത ആളുകളായിരിക്കും. ബാക്കിയുള്ളവർ ഇങ്ങനെയല്ലേ രീതികൾ എന്ന് പറയുന്നവർ ആയിരിക്കാം. കണ്ണൂരും കോഴിക്കോടും ഒക്കെ എങ്ങനെയുണ്ടാവും. അതുകൊണ്ട് തന്നെ ഇതൊക്കെ തീരുമാനിക്കേണ്ടത് കല്യാണം കഴിക്കുന്നവരാണ്’.

പെണ്ണുകാണൽ എന്ന രീതിയോട് എനിക്ക് യോജിപ്പില്ല. എന്റെ കുടുംബത്തിൽ കൂടുതൽ പേരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അങ്ങനെ പെണ്ണുകാണൽ സമ്പ്രദായം ഞാൻ അധികം കണ്ടിട്ടില്ല.ഇപ്പോൾ കോഫീ ഷോപ്പിൽ വച്ച് പരിചയപ്പെടുന്നു, എന്നിട്ട് അവർക്ക് തമ്മിൽ സിങ്ക് ആവുകയാണെങ്കിൽ മാത്രം ഫാമിലി ഇടപെടുന്നു എന്ന നിലയിലേക്ക് മാറി’.

### Related Links & Sources
- [Original Story Source](https://moviemax.in/news/172434/it-will-be-same-kannur-kozhikode-because-many-people-have-anymore-nikhilavimal)