---
title: "#malavikakrishnadas |സാന്താക്ലോസായി കിടിലൻ ഡാൻസ്; നാട്ടുകാരെ അത്ഭുതപ്പെടുത്തി പ്രിയ നടി"
english_title: "#Crazy #Dance #SantaClaus #beloved #actress #surprised #locals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172368/crazy-dance-santaclaus-beloved-actress-surprised-locals"
published_at: "2023-12-26T15:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aa77a61d61_malavika.jpg"
keywords: []
---

# #malavikakrishnadas |സാന്താക്ലോസായി കിടിലൻ ഡാൻസ്; നാട്ടുകാരെ അത്ഭുതപ്പെടുത്തി പ്രിയ നടി

> **Lead Summary:** നായികാ നായകന്‍ എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായതാണ് മാളവിക കൃഷ്ണദാസും തേജസും. ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് ആരാധകര്‍ക്ക് വലിയ ഒരു സര്‍പ്രൈസ് ആയിരുന്നു.

## Article Content

നായികാ നായകന്‍ എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായതാണ് മാളവിക കൃഷ്ണദാസും തേജസും. ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് ആരാധകര്‍ക്ക് വലിയ ഒരു സര്‍പ്രൈസ് ആയിരുന്നു.

വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷവും ജീവിതത്തിലെ വിശേഷങ്ങളും, സന്തോഷങ്ങളും എല്ലാം പങ്കുവച്ച് മാളവിക യൂട്യൂബില്‍ എത്താറുണ്ട്.

മാളവികയുടെ ഏറ്റവും പുതിയ വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ക്രിസ്മസ് ദിനത്തിൽ കരോളിനായി കൂടെ പോയിട്ടുള്ള പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്, എന്നാൽ ഇത്തവണ സാന്തക്ളോസ് ആയി തന്നെ നാട്ടുകാർക്ക് മുന്നിലേക്ക് ഇറങ്ങിയിരിക്കുകയാണ് മാളവിക.

തുടക്കത്തിൽ തന്നെ ഇത് താൻ എന്റെയൊരു ആഗ്രഹത്തിന്റെ പേരിൽ ചെയ്യുന്നതാണിത്തെന്ന് പറയുന്നുണ്ട്. ഒരു ടീമിനെയും സെറ്റ് ആക്കിയാണ് ഇറങ്ങുന്നത്. അടിപൊളി ഡാൻസാണ് സാന്ത കളിക്കുന്നത്.

പലർക്കും മാളവികയെ മനസിലായെന്നും പറയുന്നുണ്ട്. മുടി കണ്ടിട്ടാണെന്നും ചിലർ പറയുന്നുണ്ട്. എന്തായാലും പ്രതീക്ഷിച്ചപോലെ വിജയമായി തന്നെയാണ് കരോൾ അവസാനിച്ചത്. നായികാ നായകനിൽ സഹമത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്തത്.

മെർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ തേജസ് അടുത്തിടെ തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. ആറ് മാസം കഴിഞ്ഞേ തേജസ് വരുകയുള്ളു എന്നും തേജസ് പോയതോടെ താൻ അത്ര അടിപൊളി അല്ലെന്നും പറഞ്ഞ് മാളവിക കഴിഞ്ഞ ദിവസം എത്തിയിരുന്നു.

[**https://youtu.be/k0btJpCF9UU**](https://youtu.be/k0btJpCF9UU)

സിനിമ നടി എന്ന സ്വപ്‌നത്തിലാണ് മാളവിക നായികാ നായകന്‍ എന്ന ഷോയില്‍ എത്തയിത്. അതിന് മുമ്പ് ചില ഡാന്‍സ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു.

എന്നാല്‍ സിനിമയില്‍ പ്രതീക്ഷിച്ച നല്ല വേഷങ്ങളൊന്നും മാളവികയ്ക്ക് ലഭിച്ചില്ല. സൂര്യ ടിവിയില്‍ ഒരു സീരിയല്‍ ചെയ്തുവെങ്കിലും ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. അതേ സമയം യൂട്യൂബില്‍ വളരെ സജീവവുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/172368/crazy-dance-santaclaus-beloved-actress-surprised-locals)