---
title: "#ranbeerandalia| നീലക്കണ്ണുള്ള മാലാഖ; റാഹയുടെ മുഖം വെളിപ്പെടുത്തി ആലിയ-രൺബീർ ;ചിത്രം വൈറൽ"
english_title: "#BlueEyed #Angel #Alia-Ranbir #revealed #Raha's face #picture #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172256/blueeyed-angel-alia-ranbir-revealed-rahas-face-picture-viral"
published_at: "2023-12-26T09:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a55233c19a_raha_1.jpg"
keywords: []
---

# #ranbeerandalia| നീലക്കണ്ണുള്ള മാലാഖ; റാഹയുടെ മുഖം വെളിപ്പെടുത്തി ആലിയ-രൺബീർ ;ചിത്രം വൈറൽ

> **Lead Summary:** കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷിച്ചത് റാഹ കപൂറിന്റെ ആദ്യ ദൃശ്യങ്ങളാണ്. ബോളിവുഡ് താരദമ്പതിമാരായ രൺബീറിനും ആലിയ ഭട്ടിനും മകൾ ജനിച്ച നാൾ മുതൽ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. റാഹയെ ഒരു നോക്കുകാണാൻ പാപ്പരാസികൾ ആലിയ-രൺബീറിനെ വിടാതെ പിന്തുടർന്നുവെങ്കിലും മകളുടെ മുഖം വെളിപ്പെടുത്താൻ സാധിക്കില്ല എന്ന് ഇരുവരും മറുപടി നൽകി. എന്നാൽ കാരണം പറഞ്ഞിരുന്നില്ല.

## Article Content

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷിച്ചത് റാഹ കപൂറിന്റെ ആദ്യ ദൃശ്യങ്ങളാണ്. ബോളിവുഡ് താരദമ്പതിമാരായ രൺബീറിനും ആലിയ ഭട്ടിനും മകൾ ജനിച്ച നാൾ മുതൽ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. റാഹയെ ഒരു നോക്കുകാണാൻ പാപ്പരാസികൾ ആലിയ-രൺബീറിനെ വിടാതെ പിന്തുടർന്നുവെങ്കിലും മകളുടെ മുഖം വെളിപ്പെടുത്താൻ സാധിക്കില്ല എന്ന് ഇരുവരും മറുപടി നൽകി. എന്നാൽ കാരണം പറഞ്ഞിരുന്നില്ല.

ഈയടുത്ത് ആലിയ നൽകിയ ഒരു അഭിമുഖത്തിൽ റാഹയെ കുറിച്ച് ചോദിച്ചപ്പോൾ മകളുടെ മുഖം മറയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മകളെ ഓർത്ത് അഭിമാനിക്കുന്ന ഒരു അമ്മയാണ് താനെന്നും ആലിയ മറുപടി നൽകി. പിന്നാലെയാണ് ക്രിസ്മസ് ദിനമായ ഇന്നലെ ഇരുവരും റാഹയെ ആരാധകർക്കു മുൻപിൽ പരിചയപ്പെടുത്തിയത്. ചിത്രം വൈറലായതോടെ സോഷ്യൽ മീഡിയയിൽ ആദ്യം എത്തിയത് ആലിയയുടെയും രൺബീറിന്റെയും കുട്ടിക്കാലത്തെ ചിത്രങ്ങളാണ്. കുഞ്ഞുറാഹയെ കാണാൻ ആരെപോലെയാണ് എന്നായി ചർച്ച.

ആലിയയുമായി ചെറിയ സാദൃശ്യം പലരും പറഞ്ഞുവെങ്കിലും ഭൂരിഭാഗവും പറഞ്ഞത് റാഹ അച്ഛൻ മകളാണെന്നാണ്. റാഹയുടെ നീലക്കണ്ണുകളായിരുന്നു മറ്റൊരു ചർച്ച. ആരാധകരുടെ അന്വേഷണം ചെന്നെത്തിയത് റിഷി കപൂറിലേക്കാണ്. പ്രശസ്ത നടനും രൺബിറിന്റെ പിതാവുമായ റിഷി കപൂറിന്റെ ചെറുപ്പകാല ചിത്രവും റാഹയുടെ ചിത്രവുമായുള്ള കൊളാഷെത്തി. റാഹ മുത്തച്ഛനെ പോലെ തന്നെയെന്ന് ആരാധക വൃന്ദം അഭിപ്രായപ്പെട്ടു. മുതുമുത്തച്ഛനായ രാജ് കപൂറുമായുള്ള സാദൃശ്യവും പ്രേക്ഷകർ പറയുന്നുണ്ട്. ബോളിവുഡ് നടിയും രൺബീറിന്റെ കസിനുമായ കരീന കപൂർ, കരിഷ്മ കപൂർ, കരീനയുടെ മകൻ തയ്മൂർ അലി ഖാൻ എന്നിവരുടെ മുഖച്ഛായയും റാഹയ്ക്കുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/172256/blueeyed-angel-alia-ranbir-revealed-rahas-face-picture-viral)