---
title: "സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അപ്‌സര "
english_title: "Actress Apsara sharing the good news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17224/actress-apsara-sharing-the-good-news"
published_at: "2021-12-21T20:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1e7c7571f4_.jpg"
keywords: []
---

# സന്തോഷവാര്‍ത്ത പങ്കുവെച്ച് നടി അപ്‌സര 

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് സ്വാന്തനം. ഇതിലെ എല്ലാ കഥാപാത്രങ്ങളും ആരാധകരുടെ ഇഷ്ടതാരങ്ങള്‍ തന്നെയാണ്. ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തുന്ന നടിയാണ് അപ്‌സര.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് സ്വാന്തനം. ഇതിലെ എല്ലാ കഥാപാത്രങ്ങളും ആരാധകരുടെ ഇഷ്ടതാരങ്ങള്‍ തന്നെയാണ്. ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തുന്ന നടിയാണ് അപ്‌സര.

ജയന്തി എന്ന കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് അപ്‌സര അവതരിപ്പിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ജയന്തി വീണ്ടും സ്വാന്തനത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ലഭിക്കുന്നത്.

കോമഡി വേദിയില്‍ നിന്ന് സീരിയല്‍ മേഖലയിലേക്ക് എത്തുകയായിരുന്നു നടി അപ്‌സര. മറ്റ് ടെലിവിഷന്‍ പരിപാടികളിലും അപ്‌സര എത്താറുണ്ട്. താരത്തിന്റെ സ്വാന്തനത്തിലെ ജയന്തി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വീട്ടുക്കാരെ തമ്മില്‍ തെറ്റിക്കുന്ന സ്വഭാവക്കാരിയാണ് ജയന്തി.

ഈ അടുത്തായിരുന്നു നടിയുടെ വിവാഹം . ആല്‍ബിനെയാണ് താരം വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അതേസമയം തലേദിവസമാണ് താരങ്ങളുടെ വിവാഹ കാര്യം പുറത്തുവിട്ടത്. വിവാഹ ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആദ്യമായി കറങ്ങാന്‍ പോയതിന്റെ സന്തോഷത്തിലാണ് ഇവര്‍. കിഷോറിന്റെ കുടുംബത്തിനുമൊപ്പം വിഴിഞ്ഞം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും അപ്‌സര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കുടുംബസമേതമാണ് ഇവര്‍ യാത്ര പോയത്. താരം പങ്കുവെച്ച ഈ ഫോട്ടോ നിമിഷനേരംകൊണ്ട് വൈറല്‍ ആയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17224/actress-apsara-sharing-the-good-news)