---
title: "#Animal | അനിമൽ ഒടിടിയിൽ, എവിടെ? വലിയൊരു സർപ്രൈസുണ്ടെന്ന് സംവിധായകൻ "
english_title: "#Animal #OTT #director #big #surprise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172177/animal-ott-director-big-surprise"
published_at: "2023-12-25T20:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65899d50ea589_animal.jpg"
keywords: []
---

# #Animal | അനിമൽ ഒടിടിയിൽ, എവിടെ? വലിയൊരു സർപ്രൈസുണ്ടെന്ന് സംവിധായകൻ 

> **Lead Summary:** **[ ര**ൺബീർ നായകനായ അനിമൽ വലിയതോതിലാണ് ബോക്സോഫീസ് സ്വീകരിച്ചത്. ആഗോള ബോക്സോഫീസിൽ ഇതിനകം 800 കോടി പിന്നിട്ടിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം.

## Article Content

**[ ര**ൺബീർ നായകനായ അനിമൽ വലിയതോതിലാണ് ബോക്സോഫീസ് സ്വീകരിച്ചത്. ആഗോള ബോക്സോഫീസിൽ ഇതിനകം 800 കോടി പിന്നിട്ടിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം.

ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ അനിമലിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് അടക്കം മറുപടി പറഞ്ഞ് നിരവധി അഭിമുഖങ്ങൾ നൽകുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ. ഇത്തരം ഒരു അഭിമുഖത്തിലാണ് അനിമലിൻറെ ഒടിടി പതിപ്പിൽ കൂടുതൽ ദൃശ്യങ്ങൾ ഉണ്ടാകുമെന്ന് സന്ദീപ് റെഡ്ഡി വംഗ അറിയിച്ചത്.

തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയിൽ നിന്നും 8-9 മിനിറ്റ് അവസാനഘട്ടത്തിൽ വെട്ടിക്കുറച്ചിരുന്നു. എന്നാൽ അത് ഒടിടി റിലീസ് സമയത്ത് ഉൾപ്പെടുത്തും എന്നാണ് സന്ദീപ് പറയുന്നത്. ഒടിടി പതിപ്പിന് വേണ്ടിയുള്ള എഡിറ്റിംഗിലാണ് ഇപ്പോൾ താനും ടീമും എന്നാണ് സന്ദീപ് പറയുന്നത്.

ഏറ്റവും പുതിയ വാർത്ത അനുസരിച്ച് 2024 ജനുവരി 26-ന് നെറ്റ്ഫ്ലിക്സിൽ അനിമൽ എത്തും എന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. സ്ട്രീമിംഗ് പാർട്ണർ ആരാണ് എന്നതിൽ നേരത്തെ അനിമൽ അണിയറക്കാർ വെളിപ്പെടുത്തിയിരുന്നില്ല.

ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഡിസംബർ 1 ന് റിലീസ് ചെയ്തപ്പോൾ സമ്മിശ്ര റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ ടാർഗെറ്റ് പ്രേക്ഷകർ തീയറ്ററിൽ‌ ഇരച്ച് എത്തിയതോടെ ചിത്രത്തിൻറെ ബോക്സോഫീസ് ജാതകം മാറി.

തുടർന്ന് സോഷ്യൽ മീഡിയയിലെ വിവാദങ്ങളും ചൂടേറിയ ചർച്ചകളും ചിത്രത്തിൻറെ കളക്ഷനെ ബാധിച്ചില്ല എന്ന് പറയാം. ചിത്രം ബോക്സോഫീസിൽ 20 ദിവസങ്ങൾ പിന്നിടുമ്പോൾ സണ്ണി ഡിയോളിൻറെ ഈ വർഷത്തെ അത്ഭുത ഹിറ്റ് ഗദ്ദർ 2 വിൻറെ ലൈഫ് ടൈം ബിസിനസ് കടന്നിരിക്കുകയാണ് അനിമൽ.

സാക്നിൽക്.കോം കണക്ക് പ്രകാരം തിങ്കൾ, ചൊവ്വ ദിനങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച അനിമൽ കളക്ഷൻ താഴോട്ട് പോയി. 5 കോടിയാണ് ചിത്രം നേടിയത്. എങ്കിലും മൂന്നാഴ്ച പിന്നിട്ട ചിത്രം തരക്കേടില്ലാത്ത കളക്ഷനാണ് നേടിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/172177/animal-ott-director-big-surprise)