---
title: "#swiggy | യുവാവിന് സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ കിട്ടിയത് പാതിവെന്ത ​ഗുളിക..!"
english_title: "#youngman #got #half #pill #food #he #ordered #from #Swiggy..!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172127/youngman-got-half-pill-food-he-ordered-from-swiggy"
published_at: "2023-12-25T16:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589644b9ab5d_viral.jpg"
keywords: []
---

# #swiggy | യുവാവിന് സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ കിട്ടിയത് പാതിവെന്ത ​ഗുളിക..!

> **Lead Summary:** വിശന്നിരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് അത് കഴിക്കാൻ തുടങ്ങുമ്പോൾ അതിൽ പ്രതീക്ഷിക്കാത്ത എന്തെങ്കിലും കണ്ടാൽ എന്താണ് ചെയ്യുക? അതുപോലെ ഒരു നിരാശപ്പെടുത്തുന്ന അനുഭവം ഉണ്ടായിരിക്കുന്നത് മുംബൈയിൽ നിന്നുള്ള ഫോട്ടോ​ഗ്രാഫറായ ഉജ്ജ്വൽ പുരിക്കാണ്.

## Article Content

വിശന്നിരുന്ന് ഭക്ഷണം ഓർഡർ ചെയ്ത് അത് കഴിക്കാൻ തുടങ്ങുമ്പോൾ അതിൽ പ്രതീക്ഷിക്കാത്ത എന്തെങ്കിലും കണ്ടാൽ എന്താണ് ചെയ്യുക? അതുപോലെ ഒരു നിരാശപ്പെടുത്തുന്ന അനുഭവം ഉണ്ടായിരിക്കുന്നത് മുംബൈയിൽ നിന്നുള്ള ഫോട്ടോ​ഗ്രാഫറായ ഉജ്ജ്വൽ പുരിക്കാണ്.

സ്വി​ഗി വഴിയാണ് പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നും ഉജ്ജ്വൽ ഭക്ഷണം ഓർഡർ ചെയ്തത്. കൊളാബയിലെ കഫേയിൽ നിന്നാണ് അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്തത്.

> ഒയ്‌സ്റ്റർ സോസിലെ ചിക്കനിൽ നിന്നും ഉജ്ജ്വലിന് കിട്ടിയത് ഒരു ​ഗുളികയാണ്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വൽ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്. "എന്റെ മുംബൈ ക്രിസ്മസ് സർപ്രൈസ്.

> ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി" എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

> ഒപ്പം “ലിയോപോൾഡിലെ (ഓയ്‌സ്റ്റർ സോസിലെ ചിക്കൻ) എന്റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന് ഉജ്ജ്വൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പവും കുറിച്ചിട്ടുണ്ട്.

> പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്വിഗ്ഗിയും ഇതിനോട് പ്രതികരിച്ചു. "നിങ്ങളുടെ ഡിഎം കിട്ടിയിട്ടുണ്ട്. അവിടെ കാണാം" എന്നാണ് സ്വി​ഗ്ഗി പ്രതികരിച്ചത്.

> മറ്റൊരു മറുപടിയിൽ സ്വിഗ്ഗി പ്രതിനിധി കുറിച്ചിരിക്കുന്നത്, "ഞങ്ങൾ റെസ്റ്റോറന്റുകളിൽ നിന്നും മികച്ചത് പ്രതീക്ഷിക്കുന്നു. ഉജ്ജ്വൽ ഞങ്ങൾക്കൊരു നിമിഷം തരൂ. ഞങ്ങളിത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്" എന്നാണ്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റിട്ടത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. ചിലരൊക്കെ രസകരമായ മറുപടിയും പോസ്റ്റിന് നൽകി.

ചിലപ്പോൾ വേദന ഇല്ലാതാക്കാനായിരിക്കും അതിനൊപ്പം മരുന്ന് കൂടി വച്ചത് എന്നാണ് ഒരാൾ കുറിച്ചത്. എന്ത് നല്ല ക്രിസ്മസ് സർപ്രൈസ് എന്ന് മറ്റൊരാൾ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/172127/youngman-got-half-pill-food-he-ordered-from-swiggy)