---
title: "#RSukumaran| ദിലീപ് മനുഷ്യത്വമില്ലാത്തവന്‍, ഒരുപാട് പെണ്‍കുട്ടികളെ ദ്രോഹിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ ആര്‍ സുകുമാരന്‍"
english_title: "#Dileep #inhuman #hurt #manygirls #Director #RSukumaran #spoke #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172112/dileep-inhuman-hurt-manygirls-director-rsukumaran-spoke-openup"
published_at: "2023-12-25T15:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658958ba3b2f7_dileep_1.jpg"
keywords: []
---

# #RSukumaran| ദിലീപ് മനുഷ്യത്വമില്ലാത്തവന്‍, ഒരുപാട് പെണ്‍കുട്ടികളെ ദ്രോഹിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ ആര്‍ സുകുമാരന്‍

> **Lead Summary:** പാദമുദ്ര, രാജശില്‍പി എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആര്‍ സുകുമാരന്‍. മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളാണ് സുകുമാരന്‍. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകകളാണ് ശ്രദ്ധ നേടുന്നത് . ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ദിലീപ് മനുഷ്യത്വമില്ലാത്തവനാണെന്നും.നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സുകുമാരന്‍ പറയുന്നു.

## Article Content

പാദമുദ്ര, രാജശില്‍പി എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആര്‍ സുകുമാരന്‍. മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകരില്‍ ഒരാളാണ് സുകുമാരന്‍. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകകളാണ് ശ്രദ്ധ നേടുന്നത് . ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. ദിലീപ് മനുഷ്യത്വമില്ലാത്തവനാണെന്നും.നടി ആക്രമിക്കപ്പെട്ട കേസില്‍ പോലും ദിലീപ് കുറ്റക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സുകുമാരന്‍ പറയുന്നു.

നേരത്തെ ദിലീപിനെ നായകനാക്കി അദ്ദേഹം സിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറുകയായിരുന്നു ''എന്നെ മാത്രമാണോ എത്ര പെണ്‍കുട്ടികളെയാണ് ദ്രോഹിച്ചിട്ടുള്ളത്. ഇത്രയും വൃത്തികെട്ട ഒരുത്തന്‍. കാവ്യ മാധവന്‍ എത്ര നല്ല സ്വഭാവമായിരുന്നു. അവള്‍ ഒരുത്തനെ വിവാഹം കഴിച്ചു. അവിടെ ചെന്ന് അവളെ തിരികെ കൊണ്ടു വന്നു. ഒന്ന് ആലോചിച്ചു നോക്കൂ. അടിച്ച് ആരെങ്കിലും കൊല്ലേണ്ടതാണ്.

മുമ്പേ ഒരു പെണ്ണിനെ കല്യാണം കഴിച്ചതാണ്.അവളിപ്പോള്‍ വിദേശത്താണ് എന്നാണ് സുകുമാരന്‍ പറയുന്നത്. അങ്ങനൊരു ക്രൂര കൃത്യം ചെയ്തു കാണുമോ എന്ന അവതാരകന്റെ ചോദ്യത്തിനും സുകുമാരന്‍ മറുപടി പറയുന്നുണ്ട്. സംശയമെന്ത്? അവന്റെ സ്വഭാവം അനുസരിച്ച് തീര്‍ച്ചയായും ചെയ്തിട്ടുണ്ടാകും. നേരിട്ട് വയ്യെങ്കില്‍ മറ്റുള്ളവര്‍ വഴി ചെയ്യും ആര്‍ സുകുമാരന്‍ പറയുന്നു. 'ഇപ്പോള്‍ അയാളുടെ സിനിമകള്‍ ഒന്നും വിജയിക്കുന്നില്ലല്ലോ.

എന്റെയും ഇതുപോലെ വേദനിപ്പിച്ച മറ്റുള്ളവരുടെയും കണ്ണീരു കാരണമാകും അത് എന്നും ഇനി രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണെന്നും സുകുമാരന്‍ പറയുന്നു. തിയേറ്ററില്‍ ഇയാളുടെ ഫാന്‍സ് അല്ലാതെ ആരുമില്ല. ദിലീപ് തെറ്റുകള്‍ മനസിലാക്കി വന്നാലും ഞാന്‍ ഇനി അയാളെ വെച്ച് സിനിമ ചെയ്യില്ല. മാനസികമായി പലര്‍ക്കും അയാളോട് വെറുപ്പാണെന്നാണ് ഞാന്‍ കരുതുന്നത്', എന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/172112/dileep-inhuman-hurt-manygirls-director-rsukumaran-spoke-openup)