---
title: "#MalaikottaiValiban | പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനം; മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു "
english_title: "#Christmas #present #audience; #new #poster #MalaikottaiValiban #released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172104/christmas-present-audience-new-poster-malaikottaivaliban-released"
published_at: "2023-12-25T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65894ff73d3c3_valiban.jpg"
keywords: []
---

# #MalaikottaiValiban | പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനം; മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു 

> **Lead Summary:** **പ്രേക്ഷകർ **ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ.

## Article Content

**പ്രേക്ഷകർ **ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ.

2024 ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക. ഇപ്പോഴിതാ പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ കുറിച്ച് കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഒരു കൂട്ടം ആളുകൾക്കു നടുവിലായി ഇരിക്കുന്ന മോഹൻലാൽ ആണ് പോസ്റ്ററിൽ കാണുന്നത്.

ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ ഷെയർ ചെയ്തത്.

പോസ്റ്റർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/172104/christmas-present-audience-new-poster-malaikottaivaliban-released)