---
title: "#meena |ചുംബന രം​ഗമുണ്ടാകുമെന്ന് ഓർക്കാതെ കമൽ സാറുടെ സിനിമ ചെയ്തു; ഷോട്ടിന് മുമ്പ് കരയുകയായിരുന്നു - മീന  "
english_title: "#words #spoken #Meena #sharing #her #memories #acting #KamalHaasan."
publisher: "moviemax.in"
canonical_url: "https://moviemax.in/news/171886/words-spoken-meena-sharing-her-memories-acting-kamalhaasan"
published_at: "2023-12-24T16:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65880eb7b12b3_meena.jpg"
keywords: []
---

# #meena |ചുംബന രം​ഗമുണ്ടാകുമെന്ന് ഓർക്കാതെ കമൽ സാറുടെ സിനിമ ചെയ്തു; ഷോട്ടിന് മുമ്പ് കരയുകയായിരുന്നു - മീന  

> **Lead Summary:** 90 കളിൽ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് മീന. അക്കാലത്ത് ഭാ​ഗ്യ നായികയായി അറിയപ്പെട്ട‌ മീന ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു.

## Article Content

90 കളിൽ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് മീന. അക്കാലത്ത് ഭാ​ഗ്യ നായികയായി അറിയപ്പെട്ട‌ മീന ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു.

വിവാഹശേഷം അഭിനയ രം​ഗത്ത് നിന്നും ഇടവേളയെടുത്ത മീനയ്ക്ക് തിരിച്ച് വരവിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത് മലയാളത്തിലാണ്. ദൃശ്യം എന്ന വൻ ഹിറ്റ് സിനിമയിൽ നായികയാകാൻ കഴിഞ്ഞു. 

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം മീനയ്ക്ക് ലഭിച്ചു. ഓരോ ഭാഷയിലെയും സൂപ്പർസ്റ്റാറുകൾക്കുമൊപ്പം മികച്ച കെമിസ്ട്രി മീനയ്ക്കുണ്ടായിരുന്നു. തമിഴിൽ കമൽ ഹാസനൊപ്പം മീന തകർത്തഭിനയിച്ച സിനിമയാണ് അവ്വെെ ഷൺമുഖി.

1996 ലിറങ്ങിയ സിനിമ മികച്ച വിജയം നേടി. കമൽ ഹാസനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മീന അനുഭവം പങ്കുവെച്ചത്. 

കമൽ സാറുടെ സിനിമയാണെങ്കിൽ ലിപ് ടു ലിപ് രം​ഗം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. ഈ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അത് ഞാൻ ആലോചിച്ചില്ല.

പല കാര്യങ്ങൾ മനസിലുള്ളതിനാൽ ഇക്കാര്യം ഞാൻ ഓർത്തില്ല. രണ്ടാം ദിവസം അസിസ്റ്റന്റ് ഡയറക്ടർ വന്ന് ചുംബന രം​ഗമുണ്ടെന്ന് പറഞ്ഞു. ഞാൻ ഭയന്ന് പോയി. അയ്യോ, ചുംബനരം​ഗമോ ഇതേക്കുറിച്ച് ആലോചിച്ചില്ലല്ലോ, എങ്ങനെ ചെയ്യുമെന്ന് കരുതി. എനിക്കിത് ചെയ്യാൻ പറ്റില്ല, ഡയറക്ടറോട് നിങ്ങൾ പറയണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. 

സംവിധായകൻ രവികുമാർ സർ വളരെ ഡൊമിനേറ്റിം​ഗ് ആണ്. അദ്ദേഹത്തോട് പോയി എനിക്കിങ്ങനെ പറയാൻ പറ്റില്ലായിരുന്നു. അപ്പോഴേക്കും ഷോട്ട് റെഡിയായെന്ന് പറഞ്ഞ് വിളിച്ചു. എനിക്ക് കരച്ചിൽ വന്നു. എനിക്കും അമ്മയ്ക്കും ഇടയിലാണ് ഈ സംഭാഷണം. അവിടെയുള്ള ആർക്കും അറിയില്ല. സീനിൽ ഡയലോ​ഗ് പറഞ്ഞു. കമൽ സർ അടുത്ത് വന്ന് ഇത്തവണ വേണ്ട എന്ന ഡയലോ​ഗ് പറഞ്ഞു. അപ്പോഴാണ് തനിക്ക് ജീവൻ വന്നത്. 

സർ, ക്ഷമിക്കണം എനിക്കിത് ചെയ്യാൻ പറ്റില്ലെന്ന് പറയാനൊരുങ്ങിയതായിരുന്നെന്നും മീന ഓർത്തു. ഇത്തരം കാര്യങ്ങൾ അവരോടൊന്നും സംസാരിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു. അവരെല്ലാം വലിയ ആളുകളാണ്. അമ്മയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതെന്നും മീന അന്ന് വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/171886/words-spoken-meena-sharing-her-memories-acting-kamalhaasan)